ചതയം കുടുംബയൂണിറ്റിന്റെ വാർഷിക പൊതുയോഗം
21.06.2024
കോവളം :എസ്.എൻ.ഡി.പി യോഗം മുട്ടയ്ക്കാട് ശാഖ ചതയം കുടുംബയൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എസ്.എൻ.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എ.സതികുമാർ അദ്ധ്യക്ഷത വഹിച്ചു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും യൂണിറ്റ് കൺവീനറുമായ ചിത്രലേഖ റിപ്പോർട്ട് അവതരിപ്പിച്ചു. കോവളം യൂണിയൻ മുൻ വൈസ് പ്രസിഡൻറ് എസ്. മോഹനകുമാർ, വനിതാ സംഘം കേന്ദ്ര സമിതി ട്രഷറർ ഗീതാമധു, കവിയും ഗാനരചയിതാവുമായ ശിവാസ് വാഴമുട്ടം , ശാഖാ സെക്രട്ടറി സി. ഷാജിമോൻ,ശാഖാ ഭാരവാഹികളായ ബാലചന്ദ്രൻ, സജി, മദനകുമാർ, അനിൽകുമാർ, എസ്. സതികുമാർ, കുടുംബയൂണിറ്റ് ഭാരവാഹി സിന്ധു പി. എൽ, വിവിധ മൈക്രോ ഫിനാൻസ് യൂണിറ്റ് കൺവീനർമാരായ മിനി.ആർ.ആർ, എൽ. ഉദയകുമാരി, സിന്ധു ഗിരിവർദ്ദൻ, സിന്ധു സത്യപാലൻ , രേഷ്മ തുടങ്ങിയവർ പങ്കെടുത്തു. കുടുംബയൂണിറ്റ് ഭാരവാഹികളായി ചിത്രലേഖ (കോ.ഓർഡിനേറ്റർ) സജി ശിവോകം (ചെയർമാൻ)മിനി ആർ.ആർ (വൈസ് ചെയർമാൻ)എസ്. സതികുമാർ (കൺവീനർ)സിന്ധു ഗിരിവർദ്ദൻ (ജോ. കൺവീനർ)സുരഭി (ട്രഷറർ)സുനിത, ശ്യാമള ,മംഗളം,വിജില, സുനിതാ സുനിൽ,സിന്ധു എസ്. എസ് നീതു (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു.