നീറ്റ് പരിക്ഷ ചോദ്യപേപ്പർ ചോർച്ച - സിപിഐ തിരുവല്ലം ലോക്കൽ കമ്മിറ്റി സായാഹ്ന ധർണ സംഘടിപ്പിച്ചു
25.06.2024
തിരുവല്ലം. നീറ്റ് പരിക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്
സിപിഐ തിരുവല്ലം ലോക്കൽ കമ്മിറ്റി സായാഹ്ന ധർണ സംഘടിപ്പിച്ചു.സിപിഐ നേമം മണ്ഡലം സെക്രട്ടറിയറ്റ് അംഗം കാലടി പ്രേമചന്ദ്രൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വെള്ളാർ സാബു അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പനത്തുറ.പി.ബൈജു, വാഴമുട്ടം മോഹനൻ, തിരുവല്ലം മധു,ഒപ്പന മഠം ശശി, മൃത്യുഞ്ജയൻ, ഇടവിളാകം ഗോപൻ, അനിൽ ഇടയാർ തുടങ്ങിയവർ സംസാരിച്ചു.