എൽപി സ്കൂൾ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണവിതരണം തുടങ്ങി.
27.06.2024
വിഴിഞ്ഞം :വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന സർക്കാർ എൽ പി സ്കൂൾ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ വിതരണ പരിപാടിയുടെ ഉദ്ഘാടനം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർഎസ് ശ്രീകുമാർ നിർവഹിച്ചു. മുട്ടയ്ക്കാട് ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ ബൈജു അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് അനീഷ്,ഹെഡ്മിസ്ട്രസ് സജിതകുമാരി എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് 2024 -25 അദ്ധ്യ യനവർഷം നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ എല്ലാ സ്കൂൾ പ്രവർത്തി ദിവസങ്ങളും മുഴുവൻ കുട്ടികൾക്കും പ്രഭാത ഭക്ഷണം നൽകുന്നതാണ് പരിപാടി.