സുഗതകുമാരി പുരസ്‌കാരം വിജേഷ് ആഴിമലയ്ക്ക് നൽകി
23.07.2024
വിഴിഞ്ഞം :കവിതാ സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ സുഗതകുമാരി പുരസ്‌കാരം വിജേഷ് ആഴിമല മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയിൽ നിന്ന് ഏറ്റുവാങ്ങി. കലാ സംസ്ക്കാരിക പൊതു പ്രവർത്തനരംഗത്തെ മികവിനാണ് അവാർഡ്. യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, മുൻമന്ത്രി പന്തളം സുധാകരൻ, കെ. എസ്.മുൻ എം എൽ എ.ശബരിനാഥ്, കോൺഗ്രസ്സ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. അനിൽ,എംആർ തമ്പാൻ,വേൾഡ് സ്പീഡ് കാർട്ടൂണിസ്റ്റ് എസ്.ജിതേഷ്,ഡോ എസ് ഡിം അനിൽകുമാർ,ബദരി പുനലൂർ എന്നിവർ പങ്കെടുത്തു.