നാട്ടുകാർ വീണ്ടും പ്രക്ഷോഭത്തിലേക്ക്
24.07.2024
വിഴിഞ്ഞം : വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ടിലെ തൊഴിലവസരങ്ങളിൽ നാട്ടുകാരായ യുവജനങ്ങൾക്ക് മതിയായ പ്രാധാന്യം നൽക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഇതിന് മുന്നോടിയായി സംഘടിപ്പിച്ച ആലോചന യോഗം മുല്ലൂരിലെ ജനകീയ സമരസമിതി ഓഫീസിൽ നടന്നു. പ്രദീപ് ചന്ദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അഡ്വ.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.മുക്കോല സന്തോഷ്, വേണുഗോപാലൻ നായർ,മുല്ലൂർ സതികുമാർ, ഡോ. സഞ്ചുലാൽ, ഡാനിയേൽ,വാഞ്ചു, ചൊവ്വര ഷിബു,എന്നിവർ സംസാരിച്ചു.