അതിയന്നൂർ ബ്ലോക്ക് ക്ഷീര കർഷക സമ്പർക്ക പരിപാടി നടത്തി.
28.07.2024
വിഴിഞ്ഞം : ക്ഷീര വികസന വകുപ്പിൻ്റെയും പോങ്ങുവിള ക്ഷീരോല്‌പാദക സഹകരണ സംഘത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. സംഘം പ്രസിഡന്റ് വി.രാജൻ അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ പഞ്ചായത്ത് അംഗം സി.കെ. വത്സലകുമാർ ഉദ്ഘാടനം ചെയ്തു.അതിയന്നൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.ഷിജു ,സംഘം സെക്രട്ടറി
രജിത. എസ്.ആർ,ക്ഷീര വികസന ഓഫീസർ സിന്ധു. ഐ.എസ്, ശിവാംബിക,ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.