സൗജന്യ ഡെന്റൽ പരിശോധന ക്യാമ്പ്
28.07.2024
കോവളം : എസ്.എൻ.വി ഗ്രന്ഥശാലയും, ബി സ്മാർട്ട് മൾട്ടി സ്പെഷ്യലിറ്റി ഡെന്റൽ ക്ലിനിക്കും സംയുക്തമായി സൗജന്യ ഡെന്റൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പെരിങ്ങമ്മലയിൽ നടന്ന ക്യാമ്പ് ലൈബ്രറി വൈസ് പ്രസിഡന്റ് എൻ. ജെ പ്രഭുല്ലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ. സജി, ഡോ.ബീന, ലൈബ്രറി പ്രസിഡന്റ് എസ്.എസ്. സുജീവ്, സെക്രട്ടറി കൃഷ്ണമൂർത്തി, കമ്മിറ്റി അംഗങ്ങളായ കെ.ഗോപകുമാർ, ആർ. ജി. ബിനുകുമാർ, ലൈബ്രേറിയൻ മഞ്ജു എന്നിവർ നേതൃത്വം നൽകി.