കരുംകുളം പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐഎം ബഹുജന മാർച്ചും ധർണ്ണയും നടത്തി
29.07.2024
കോവളം : കുടുംബശ്രീ സിഡിഎസ് അഴിമതിയിൽ വിജിലൻസ് കേസിലെ പ്രതികളായ പഞ്ചായത്ത് അധികൃതരെ അറസ്റ്റ് ചെയ്യുക, പഞ്ചായത്ത് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, വാർഡുകളിൽ പദ്ധതി വിഹിതം നൽകുന്നതിലെ രാഷ്ട്രീയമായ വിവേചനം അവസാനിപ്പിക്കുക, തീരദേശ പരിപാലന നിയമത്തിൻ്റെ പേരിൽ പാവപ്പെട്ട ജനങ്ങൾക്ക് വീട് വയ്ക്കുന്നതിന് അനുമതി നിഷേധിക്കുന്ന നടപടികൾ
അവസാനിപ്പിക്കുക എന്നീ കാര്യങ്ങൾ ഉന്നയിച്ച്കരുംകുളം പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐഎം ബഹുജന മാർച്ചും ധർണ്ണയുംനടത്തി.
കരുംകുളം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ സിപിഐഎം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി ജി. അനിൽ കുമാർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി രാജേന്ദ്രകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ ജെ സുക്കാർണോ, എസ് അജിത്ത്, ഡോ. വി ഗബ്രിയേൽ, ലോക്കൽ കമ്മിറ്റി അംഗം മധു, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ചിഞ്ചു, യേശുരാജൻ, വിനോദ് വൈശാഖി എന്നിവർ പങ്കെടുത്തു.