മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
29.07.2024
വിഴിഞ്ഞം:വെങ്ങാനൂർ പഞ്ചായത്തും നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയും സംയുക്തമായി ബഡ്സ് സ്കൂളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ എസ്. ശ്രീകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കേരള സംഗീത നാടക അക്കാഡമി അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് കോ ഓർഡിനേറ്റർ വിജേഷ് ആഴിമല അധ്യക്ഷനായി.ഡോ. സുബിൻ,ഡോ. അഭിരാമി,ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ ധന്യ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളും, രക്ഷകർത്താകളും അടക്കം നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.