കഴിവൂർ സ്കൂളിൽ സമഗ്ര ശിക്ഷാ കേരളം ഹെൽപ്പിംഗ് ഹാന്റ് പഠന പരിപോഷണ പരിപാടി തുടങ്ങി
29.07.2024
വിഴിഞ്ഞം : കുട്ടികളിൽ ഗണിത പഠനത്തിലെ പിന്നാക്ക അവസ്‌ഥ പരിഹരിക്കുന്നതിനായി സമഗ്ര ശിക്ഷാകേരളം ഹെൽപ്പിംഗ്ഹാന്റ്
നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടി കഴിവൂർ ഗവൺമെന്റ് ഹൈസ്കൂളിൽ തുടങ്ങി.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.കെ. വത്സലകുമാർ പഠന പരിപോഷണ പരിപാടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം ഷിബു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്‌ടസ് ഉണ്ണിത്താൻ രജനി സ്വാഗതം ആശംസിച്ചു. ബി. ആർ.സി.ട്രെയിനർ സ്വീറ്റി, അധ്യാപകരായ ദയ.ഡി,സുരേഷ്. പി എന്നിവർ പങ്കെടുത്തു.