എസ്എഫ്ഐ കോവളം ഏരിയ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി
29.07.2024
കോവളം : വെങ്ങാനൂർ വിപിഎസ് മലങ്കര എച്ച്എസ്എസ് സ്കൂൾ മാനേജ്മെൻ്റിൻ്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കോവളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷ് ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളെ ദ്രോഹിക്കുന്ന നിലപാടാണ് പുതിയ സ്കൂൾ മാനേജ്മെന്റും അധ്യാപകരും സ്വീകരിക്കുന്നതെന്നും സ്കൂളിൽ ടോയ്ലറ്റിന്റെ അപര്യാപ്തതയും കുടിവെള്ള ക്ഷാമവും രൂക്ഷമാണെന്നും വിദ്യാർത്ഥികളെ മാനസിക സമ്മർദ്ദത്തിൽ ആക്കുകയാണ് സ്കൂൾ അധികൃതർ ചെയ്യുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.എസ്എഫ്ഐ കോവളം ഏരിയ പ്രസിഡൻ്റ് ആനന്ദ് അധ്യക്ഷനായി. സെക്രട്ടറി ദിലീപ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ബി എസ് ആനന്ദ്,കാർത്തിക്, അക്ഷയ, ദേവിക, വിശ്വജിത്ത് എന്നിവർ നേതൃത്വം നൽകി