തലസ്ഥാനത്ത് ചക്ക - തേൻ - മാമ്പഴമേള
31.08.2024
തിരുവനന്തപുരം.തലസ്ഥാന നഗരിയിൽ ചക്ക - തേൻ - മാമ്പഴങ്ങൾ എന്നിവയുടെ മേള തുടങ്ങുന്നു. ഏറെ ഗുണഗണങ്ങളും പോഷക സമൃദ്ധവുമായ
ചക്ക സുലഭമാണെങ്കിലും അതിനെ ഉപയോഗപ്പെടുത്തുന്നത് വളരെ കുറവാണ്. പുതിയ തലമുറയ്ക്ക് ചക്കയുടെ ഉപയോഗ രീതിയും അതിൻറെ ആരോഗ്യ ഗുണങ്ങളും ഇതു സംബന്ധിച്ച പഠനങ്ങളും, വിവിധയിനം തേനുകളും അതിൻറെ ഉപയോഗവും ഉൾക്കൊള്ളിച്ചു കൊണ്ട് 11 ദിവസങ്ങളിലായിട്ടാണ് മേള നടക്കുക.പ്രദർശനവും വിപണനവും ലക്ഷ്യമാക്കി
പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ആഡിറ്റോറിയത്തിൽ നടക്കുന്ന മേള
അഡ്വക്കേറ്റ് വി.കെ പ്രശാന്ത് എം.എൽ.എ വ്യാഴാഴ്ച (01.08.) വൈകിട്ട് 5 മണിക്ക് ഉദ്ഘാടനം ചെയ്യും.എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 9 മണി വരെയാണ് പ്രദർശനവും വിപണനവും നടക്കുക.