മികച്ച വിജയം നേടിയവരെ റേഷൻ ഡീലേഴ്സ് ചെങ്കൽ മേഖലാ കമ്മിറ്റി അനുമോദിച്ചു
09.08.2024
പൂവാർ :കേരള സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡീലേഴ്സ ചെങ്കൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ഉപഹാരം നൽകി ആദരിച്ചു.റേഷൻ വ്യാപാരികളുടെ മക്കളായ അഗ്രജ, അക്സ.ആർ. ജയൻ, ആര്യ നന്ദന, കൃഷ്ണ. എസ്. ആർ എന്നിവർക്ക് താലൂക് പ്രസിഡന്റ് തിരുപുറം ശ്രീകുമാർ ഉപഹാരങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ താലൂക്ക് ജനറൽ സെക്രട്ടറി മംഗലത്തുകോണം മോഹൻ ,ഉച്ചക്കട ശശി കുമാർ, തിരുപുറം ബാബു ചന്ദ്രനാഥ്, മോഹൻലാൽ,പട്ടിയകാല അനിൽകുമാർ, ചെങ്കൽ അനിൽകുമാർ, രാജശേഖരൻനായർ, വിജയകുമാർ, വേണു സുധീർ, അജയൻ എന്നിവർ പങ്കെടുത്തു.