വയനാട് പുനരധിവാസം - അദാനി ഗ്രൂപ്പ് 5 കോടി മുഖ്യമന്ത്രിക്ക് കൈമാറി
10.08.2024
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിലെ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പ്രഖ്യാപിച്ച 5 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവന്റെ സാന്നിധ്യത്തിൽ അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തുക കൈമാറിയത്. തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ് ,വിഴിഞ്ഞം പോർട്ട് കോർപ്പറേറ്റ് അഫയേഴ്സ് മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.