Support : +91 98954 15839
contact@newssixnews.com
  •  വയനാട് ഉരുൾപൊട്ടൽ - 2000 കോടി ആവശ്യപ്പെട്ട് കേരളം

റിയാദ് ഡയസ്പോറ രൂപീകരിച്ചു - പതിറ്റാണ്ടുകൾ നീണ്ട പ്രവാസ അനുഭവങ്ങളുടെ ആദ്യ സംഗമം ആഗസ്റ്റ് 17 ന് കോഴിക്കോട്


10.08.2024

തിരുവനന്തപുരം : റിയാദ് നഗരത്തിലും നഗരത്തോട് ചേർന്നുള്ള ചെറു പട്ടണങ്ങളിലും,ഗ്രാമങ്ങളിലും പ്രവാസ ജീവിതം നയിച്ചവരുടെ മലയാളി കൂട്ടായ്മയായി റിയാദ് ഡയസ്പോറ എന്ന പേരിൽ സംഘടന രൂപീകരിച്ചു. രാഷ്ട്രീയ,സാമുദായിക,വർണ്ണ,വർഗ്ഗ, വ്യത്യസങ്ങളൊന്നുമില്ലാതെ റിയാദ് പ്രവാസി എന്ന ഒറ്റ മാനദണ്ഡത്തിലാണ് സംഘടന രൂപികരിച്ചിട്ടുള്ളതെന്ന് ഫൗണ്ടിങ് അഡ്വൈസർ അഹമ്മദ് കോയ പറഞ്ഞു. സംഘടനയെ സക്രിയവും സർഗ്ഗാത്മകവുമായി മുന്നോട്ട് നയിക്കാൻ പ്രധാന കമ്മറ്റിയും വിവിധ സബ് കമ്മറ്റികളും രൂപപീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഷകീബ് കൊളക്കാടൻ (ചെയർമാൻ), നാസർ കാരന്തൂർ (ജന: കൺവീനർ),അഷ്‌റഫ് വേങ്ങാട്ട് (ഉപദേശക സമിതി ചെയർമാൻ), ബാലചന്ദ്രൻ നായർ (ഖജാൻജി), അയ്യൂബ് ഖാൻ (മുഖ്യരക്ഷധികാരി) നൗഫൽ പാലക്കാടൻ (ചീഫ് കോഡിനേറ്റർ), ഉബൈദ് എടവണ്ണ (ഈവന്റ് കൺവീനർ),ഷാജി ആലപ്പുഴ (സൗദി കോഡിനേറ്റർ), ബഷീർ പാങ്ങോട് (പബ്ലിക് റിലേഷൻ ഹെഡ്), നാസർ കാരക്കുന്ന്( വൈസ് ചെയർമാൻ ആൻഡ് മീഡിയ കൺവീനർ) എന്നിവരാണ് മുഖ്യ ഭാരവാഹികൾ. സാംസ്കാരികം,മീഡിയ,കല,കായികം,രക്ഷാധികാരികൾ,ഉപദേശകസമിതി തുടങ്ങി എല്ലാ മേഖലയിലും അനുഭവജ്ഞരെയും നൈപുണ്യമുള്ളവരെയും ചേർത്തുള്ള സബ് കമ്മറ്റികളും നിലവിൽ വന്നു. ഉപജീവനത്തിനായി പ്രവാസം ആരംഭിച്ച കാലം മുതൽ ഇന്ന് വരെ റിയാദ് പ്രവാസി സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ അടയാളപ്പെടുത്തിയവർ ലോകത്തിന്റെ വിവിധ കോണുകളിൽ ചിതറിക്കിടക്കുകയാണ് അവരെയെല്ലാം സൗഹൃദത്തിന്റെ തണലിൽ ഒരു കുടയ്ക്ക് കീഴിൽ കൊണ്ട് വരിക എന്ന ദൗത്യമാണ് സംഘടന ലക്ഷ്യം വെക്കുന്നതെന്ന് ചെയർമാൻ ഷക്കീബ് കൊളക്കാടൻ പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയ,പൊതു സംഘടനകളിൽ പ്രവർത്തിക്കുമ്പോഴും, രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും വ്യത്യസ്ത രാജ്യങ്ങളിലും പ്രവാസ ജീവിതം നയിക്കുമ്പോഴും ഏറെക്കാലം ചിലവിട്ട റിയാദ് എല്ലാവർക്കും വൈകാരികമായ അനുഭവമാണ്. അത് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് റിയാദ് ഡയസ്പോറയുടേതെന്ന് അഡ്വൈസറി ബോർഡ് ചെയർമാൻ അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. സംഘടന നേതൃത്വം നൽകുന്ന പ്രഥമ റീ-യൂണിയൻ സംഗമം ആഗസ്ത് 17 ന് ശനിയാഴ്ച കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടക്കുമെന്നും ദശാബ്ദങ്ങളുടെ സൗഹൃദ സമ്മേളനമെന്ന അപൂർവ്വതക്ക് കോഴിക്കോട് സാക്ഷിയാകുമെന്നും പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള റിയാദ് പ്രവാസികൾ ആഗസ്റ്റ് 12 ന് മുമ്പ് റജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കണമെന്നും ജനറൽ കൺവീനർ നാസർ കാരന്തൂർ പറഞ്ഞു. റിയാദിൽ മുൻകാലത്ത് പ്രവാസികളായിരുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെ കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ളവരും, നിലവിൽ വിവിധ ഗൾഫ് രാജ്യങ്ങളിലും, യൂറോപ്,അമേരിക്ക,തുടങ്ങിയ ദേശങ്ങളിലും പ്രവാസ ജീവിതം നയിക്കുന്നവരും പരിപാടിയിൽ പ്രതിനിധികളായെത്തും. ആഗസ്റ്റ് 17 ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സമ്മേളനം വൈകിട്ട് 6 വരെ നടക്കും. പരിപാടിയിൽ പങ്കെടുക്കാൻ കോഴിക്കോടെത്തുന്നവരെ മികച്ച ആതിഥേയത്വം നൽകി സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും സംഗമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് riyadhdiaspora@gmail.com എന്ന വിലാസത്തിലോ +91-8592882356, +91-8606442228,+966,562730751 എന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്നും സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.


അറിയിപ്പുകൾ

  • തലസ്ഥാനത്ത് ഗുണ്ട വെട്ടേറ്റു മരിച്ചു. തിരുവനന്തപുരം പൗഡിക്കോണത്ത് വെട്ടേറ്റു ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതിയും ഗുണ്ടയുമായ വെട്ടുകത്തി ജോയിയാണ് വെട്ടേറ്റ് മരിച്ചത്
  • ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ ബി.ഡി.ജെ.എസ്. മാവേലിക്കരയില്‍ ബൈജു കലാശാലയും ചാലക്കുടിയില്‍ കെ.എ.ഉണ്ണികൃഷ്ണനുമാണ് മത്സരിക്കുന്നത്. കോട്ടയം, ഇടുക്കി സീറ്റുകളിലെ സ്ഥാനാർഥികളെ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കുമെന്നും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി
  • കോണ്‍ഗ്രസ് മഹാജനസഭ ഇന്നു തൃശൂരില്‍. തേക്കിന്‍കാട് മൈതാനിയില്‍ ഉച്ചകഴിഞ്ഞു മൂന്നിന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ ഉദ്ഘാടനം ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പിനു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പു സമിതി യോഗം ഇന്നു നടക്കും കേരളത്തില്‍ ഇന്ത്യാ സഖ്യം ഇല്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ് നടക്കുകയെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. കേരളത്തില്‍ സി പി എം - ബി ജെ പി രഹസ്യ ധാരണയുണ്ടെന്നും അവര്‍ തൃശൂരിലെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പ്രയാസമുണ്ടാക്കാത്ത വിധികളാണ് സുപ്രീംകോടതി പുറപ്പെടുവിക്കുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം. എ. ബേബി സര്‍ക്കാരിനു വേണ്ടി കേരളാ ഗാനം എഴുതാന്‍ ആവശ്യപ്പെട്ട കേരള സാഹിത്യ അക്കാദമി തന്നെ അപമാനിച്ചെന്ന് പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരാതിയില്‍ കാര്യമുണ്ടെന്നും അദ്ദേഹത്തിനുണ്ടായ വേദനയില്‍ ഖേദമുണ്ടെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ചുള്ളിക്കാടിനെ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി നഗരത്തില്‍നിന്നു മയക്കുവെടിവച്ച് പിടികൂടി കര്‍ണാടകത്തിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് കര്‍ണാടക വകുപ്പ്. ആനയുടെ ശരീരത്തില്‍നിന്ന് നിരവധി പെല്ലറ്റുകളും കണ്ടെത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. ◾യുട്യൂബിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഫാസ്റ്റ് റിപ്പോര്‍ട്ട്സ് എന്ന യൂട്യൂബ് ചാനലിന്റെ വിപിന്‍ ലാലിനെതിരെ കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ എംപി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഹൈറിച്ച് തട്ടിപ്പു കേസിലെ പ്രതികളായ കമ്പനി ഉടമകള്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയുമായി ഹൈക്കോടതിയില്‍. കേസിലെ പ്രതികളായ പ്രതാപനും ശ്രീനയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗോഡ്സയെ പ്രകീര്‍ത്തിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട എന്‍ഐടി പ്രഫസര്‍ക്കെതിരെ കേസ്. എസ്എഫ്ഐയുടെ പരാതിയിലാണ് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കലാപാഹ്വാനത്തിന് കുന്നമംഗലം പൊലീസ് കേസെടുത്തത്. ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു അധ്യാപികയുടെ വിവാദ പരാമര്‍ശം. ലോക്സഭയിലേക്കു മല്‍സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് തന്നില്ലെങ്കില്‍ വിമതരായി മല്‍സരിക്കുമെന്നു കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി. രാജ്യസഭാംഗമായ കെ സി വേണുഗോപാല്‍ ആലപ്പുഴ സീറ്റില്‍ മത്സരിക്കുന്നില്ലെങ്കില്‍ ഐഎന്‍ടിയുസിക്കു വേണമെന്നാണ് ആവശ്യം. ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിയ ശേഷമാണ് ബിജെപി തെരഞ്ഞെടുപ്പിനു കേരള പദയാത്രയുമായി മുന്നേറുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. . പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജിവച്ചു. ഛണ്ഡീഗഡിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയും രാജിവെച്ചിട്ടുണ്ട്. പഞ്ചായത്തു തല പ്രതിനിധികളുടെ ബിജെപി സമ്മേളനം 17, 18 തീയതികളില്‍ ഡല്‍ഹിയില്‍ നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി നേതാക്കളും പ്രസംഗിക്കും. ജാര്‍ക്കണ്ഡ് നിയമസഭയില്‍ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്ത മുന്‍മുഖ്യമന്ത്രിയും ജാര്‍ക്കണ്ഡ് മുക്തിമോര്‍ച്ച നേതാവുമായ ഹേമന്ത് സോറനു പങ്കെടുക്കാമെന്ന് റാഞ്ചി പ്രത്യേക കോടതി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ചംപയ് സോറന്‍ വിശ്വാസവോട്ടു നേടുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹേമന്ത് സോറന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഡല്‍ഹി മദ്യനയക്കേസില്‍ അഞ്ചാം തവണയും ചോദ്യം ചെയ്യലിന് ഹാജരാക്കാത്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഫോഴ്സ്മെന്റ് കോടതിയെ സമീപിച്ചു. പേടിഎമ്മിനു പിറകേ, ഒരു നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിക്കെതിരേകൂടി നടപടിയെടുത്ത് റിസര്‍വ് ബാങ്ക്. ചില നിയന്ത്രണ വ്യവസ്ഥകള്‍ പാലിക്കാത്തതിന് ബജാജ് ഹൗസിംഗ് ഫിനാന്‍സിന് അഞ്ചു ലക്ഷം രൂപ പിഴ ചുമത്തി. ഇസ്ലാമിക നിയമം ലംഘിച്ചു വിവാഹിതരായതിന് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റയ്ക്കു ഏഴു വര്‍ഷം വീതം കഠിന തടവ്. വിവാഹമോചനം നേടിയ ബുഷ്റ അടുത്ത വിവാഹത്തിനുള്ള കാലയളവു പൂര്‍ത്തിയാക്കിയില്ലെന്നാണ് കേസ്
  • ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു

LATEST NEWS

അടിമലത്തുറ ശിലുവമല തീർത്ഥാടന തിരുനാളിന് ഇന്ന് കൊടിയേറും

വയനാട് ദുരിതാശ്വാസം: തെക്കും ഭാഗം മുസ്ലിം ജമാഅത്ത് 5,19000 രൂപ കെെമാറി.

ന്യൂനപക്ഷ തൊഴില്‍ രജിസ്ട്രേഷന്‍ ക്യാമ്പ് -മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും.

ടി.ടി.സി. വിദ്യാർത്ഥിനിയുടെ മരണം - അപകടം സൃഷ്ടിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു

ഇടുക്കി ജില്ലയിൽ കൂടുതലും വരുന്നത് ഭൂമി സംബന്ധമായ കേസുകൾ : ന്യൂനപക്ഷ കമ്മീഷൻ

തലസ്ഥാനത്ത് സൂപ്പർഹിറ്റായി അക്രിലിക് അണ്ടർ വാട്ടർ ടണൽ അക്വേറിയവും പ്രദർശനവും

കൊടിമരം സ്ഥാപിച്ചു

നാവിക സേനയുടെ ഐ.എൻ.എസ്. കബ്രാ വിഴിഞ്ഞത്ത്

Send your news at contact@newssixnews.com
@ 2022 news six news
powered by linksmedia