വിജയ ആരവ് 2024 കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
11.08.2024
തിരുവനന്തപുരം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെങ്ങാനൂർമണ്ഡലത്തിലെ ഓഫീസ്,നെല്ലി വിളവാർഡ് കമ്മിറ്റികൾ സംയുക്ത്മായി സംഘടിപ്പിച്ച വിജയ ആരവ് 2024 എന്ന മുൻ കെ.പി.സി സി പ്രസിഡൻ്റ് കെ.മുരളീധരൻ
ഉത്ഘാടനം ചെയ്തു അഡ്വ. എം. വിൻസെൻ്റ് എം.എൽ.എ
മുഖ്യ പ്രഭാഷണം നടത്തി. എം. ബി. ബി.എസ്, എൽ.എൽ.ബി, പ്ളസ് ടു, എസ്.എസ്.എൽ.സി പരിക്ഷകളിൽ
മികച്ച വിജയം നേടിയവർ, സർക്കാർ സർവ്വീസിൽ വിശിഷ്ട മെഡൽ കരസ്ഥമാക്കിയവർ,മുതിർന്ന കോൺഗ്രസ് നേതാക്കൾ, സി.ഡി.എസ്-എ.ഡി.എസ് അംഗങ്ങൾ,ആശാ വർക്കർ, മികച്ച കുടുംബശ്രീ അംഗങ്ങൾ കൺവീനർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. മരിയാപുരം ശ്രീകുമാർ, കോളിയൂർ ദിവാകരൻ നായർ, സി.കെ. വത്സലകുമാർ , ഇടപ്പുര രാഗേഷ്, ഉച്ചക്കട സുരേഷ്, വെങ്ങാനൂർ ശ്രീകുമാർ,സിസിലിപുരം ജയകുമാർ, വിദ്യാധരൻ നെല്ലിവിള, പനങ്ങോട് സുജിത്ത്, ജിനുലാൽ ,മംഗലത്ത് കോണം തുളസീധരൻ , ,രമപ്രിയ,ജയകുമാരി, ഗീത പ്രഭുല്ല ചന്ദ്രൻ, സുനിത ബിനു മഞ്ഞിലാസ്, രാജൻ നെല്ലിവിള, വിൻസെൻ്റ്, സജി , സൈമൻ, ഷിബു തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു .