Support : +91 98954 15839
contact@newssixnews.com
  •  വയനാട് ഉരുൾപൊട്ടൽ - 2000 കോടി ആവശ്യപ്പെട്ട് കേരളം

വയനാടിന് സമഗ്ര ആരോഗ്യ-ഉന്നത വിദ്യാഭ്യാസ പാക്കേജുമായി നിംസും നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും


11.08.2024

തിരുവനന്തപുരം:വയനാടിന് സമഗ്ര ആരോഗ്യ-ഉന്നത വിദ്യാഭ്യാസ പാക്കേജുമായി നിംസും നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും. നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലർ ഡോ. എ.പി. മജീദ് ഖാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ഒരു കോടി രൂപ നൂറുൽ ഇസ്‌ലാം പ്രോ ചാൻസിലറും നിംസ് മെഡിസിറ്റി എം.ഡിയുമായ എം.എസ് ഫൈസൽ ഖാൻ , വൈസ് ചാൻസിലർ ഡോ. ടെസി തോമസ് , നിംസ് സെപ്ക്ട്രം ഡയറക്ടർ ഡോ. എം. കെ.സി. നായർ, കെ. ആൻസലൻ എം.എൽ.എ എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വയനാടിനായുള്ള സമഗ്ര ആരോഗ്യ-ഉന്നത വിദ്യാഭ്യാസ പാക്കേജും മുഖ്യമന്ത്രിക്ക് മുന്നിൽ സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് രണ്ടാമത്തെ ഗഡുവായുള്ള തുക സ്റ്റാഫ് അംഗങ്ങളുടെയും, വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നൽകും. വയനാടിന് അടിയന്തിര ആശ്വാസവും ദീർഘകാല വികസനവും വാഗ്ദാനം ചെയ്യുന്ന സമഗ്ര ആരോഗ്യ-ഉന്നത വിദ്യാഭ്യാസ പാക്കേജാണ് മുന്നോട്ട് വയ്ക്കുന്നതെന്ന് നിംസ് മെഡിസിറ്റി എം ഡി എം.എസ് ഫൈസൽ ഖാൻ പറഞ്ഞു.വയനാട്ടിലെ ദുരിതമേഖലയിലെ 1000 വിദ്യാർത്ഥികൾക്ക് സൗജന്യ ഉന്നതവിദ്യാഭ്യാസം, അപകടം പറ്റിയവർക്കായുള്ള റീഹാബിലിറ്റേഷനായി നിംസ് സ്‌പെക്‌ട്രം ശിശുവികസന ഗവേഷണ കേന്ദ്രവും , വയനാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻറെ നവീകരണവും,വയനാട്ടിലെ ഭിന്നശേഷി കുട്ടികൾക്കായി പെൻഷൻ പ്ലാൻ പദ്ധതി , ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം തുടങ്ങിയ ബൃഹത്തായ പാക്കേജാണ് വയനാടിന് കൈത്താങ്ങായി നിംസ് മെഡിസിറ്റിയും നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും നടപ്പിലാക്കുന്നത്. ഈ പാക്കേജിലൂടെ വയനാട്ടിലെ ആരോഗ്യ സംരക്ഷണത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും കൂടുതൽ ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ സൃഷ്ടിക്കാനും, സുസ്ഥിര വികസനം ഉറപ്പാക്കാനും, പ്രദേശവാസികൾക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ലഭ്യമാക്കാനുമാണ് പ്രധാനമായും


അറിയിപ്പുകൾ

  • തലസ്ഥാനത്ത് ഗുണ്ട വെട്ടേറ്റു മരിച്ചു. തിരുവനന്തപുരം പൗഡിക്കോണത്ത് വെട്ടേറ്റു ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതിയും ഗുണ്ടയുമായ വെട്ടുകത്തി ജോയിയാണ് വെട്ടേറ്റ് മരിച്ചത്
  • ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ ബി.ഡി.ജെ.എസ്. മാവേലിക്കരയില്‍ ബൈജു കലാശാലയും ചാലക്കുടിയില്‍ കെ.എ.ഉണ്ണികൃഷ്ണനുമാണ് മത്സരിക്കുന്നത്. കോട്ടയം, ഇടുക്കി സീറ്റുകളിലെ സ്ഥാനാർഥികളെ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കുമെന്നും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി
  • കോണ്‍ഗ്രസ് മഹാജനസഭ ഇന്നു തൃശൂരില്‍. തേക്കിന്‍കാട് മൈതാനിയില്‍ ഉച്ചകഴിഞ്ഞു മൂന്നിന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ ഉദ്ഘാടനം ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പിനു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പു സമിതി യോഗം ഇന്നു നടക്കും കേരളത്തില്‍ ഇന്ത്യാ സഖ്യം ഇല്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ് നടക്കുകയെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. കേരളത്തില്‍ സി പി എം - ബി ജെ പി രഹസ്യ ധാരണയുണ്ടെന്നും അവര്‍ തൃശൂരിലെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പ്രയാസമുണ്ടാക്കാത്ത വിധികളാണ് സുപ്രീംകോടതി പുറപ്പെടുവിക്കുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം. എ. ബേബി സര്‍ക്കാരിനു വേണ്ടി കേരളാ ഗാനം എഴുതാന്‍ ആവശ്യപ്പെട്ട കേരള സാഹിത്യ അക്കാദമി തന്നെ അപമാനിച്ചെന്ന് പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരാതിയില്‍ കാര്യമുണ്ടെന്നും അദ്ദേഹത്തിനുണ്ടായ വേദനയില്‍ ഖേദമുണ്ടെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ചുള്ളിക്കാടിനെ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി നഗരത്തില്‍നിന്നു മയക്കുവെടിവച്ച് പിടികൂടി കര്‍ണാടകത്തിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് കര്‍ണാടക വകുപ്പ്. ആനയുടെ ശരീരത്തില്‍നിന്ന് നിരവധി പെല്ലറ്റുകളും കണ്ടെത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. ◾യുട്യൂബിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഫാസ്റ്റ് റിപ്പോര്‍ട്ട്സ് എന്ന യൂട്യൂബ് ചാനലിന്റെ വിപിന്‍ ലാലിനെതിരെ കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ എംപി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഹൈറിച്ച് തട്ടിപ്പു കേസിലെ പ്രതികളായ കമ്പനി ഉടമകള്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയുമായി ഹൈക്കോടതിയില്‍. കേസിലെ പ്രതികളായ പ്രതാപനും ശ്രീനയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗോഡ്സയെ പ്രകീര്‍ത്തിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട എന്‍ഐടി പ്രഫസര്‍ക്കെതിരെ കേസ്. എസ്എഫ്ഐയുടെ പരാതിയിലാണ് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കലാപാഹ്വാനത്തിന് കുന്നമംഗലം പൊലീസ് കേസെടുത്തത്. ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു അധ്യാപികയുടെ വിവാദ പരാമര്‍ശം. ലോക്സഭയിലേക്കു മല്‍സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് തന്നില്ലെങ്കില്‍ വിമതരായി മല്‍സരിക്കുമെന്നു കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി. രാജ്യസഭാംഗമായ കെ സി വേണുഗോപാല്‍ ആലപ്പുഴ സീറ്റില്‍ മത്സരിക്കുന്നില്ലെങ്കില്‍ ഐഎന്‍ടിയുസിക്കു വേണമെന്നാണ് ആവശ്യം. ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിയ ശേഷമാണ് ബിജെപി തെരഞ്ഞെടുപ്പിനു കേരള പദയാത്രയുമായി മുന്നേറുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. . പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജിവച്ചു. ഛണ്ഡീഗഡിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയും രാജിവെച്ചിട്ടുണ്ട്. പഞ്ചായത്തു തല പ്രതിനിധികളുടെ ബിജെപി സമ്മേളനം 17, 18 തീയതികളില്‍ ഡല്‍ഹിയില്‍ നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി നേതാക്കളും പ്രസംഗിക്കും. ജാര്‍ക്കണ്ഡ് നിയമസഭയില്‍ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്ത മുന്‍മുഖ്യമന്ത്രിയും ജാര്‍ക്കണ്ഡ് മുക്തിമോര്‍ച്ച നേതാവുമായ ഹേമന്ത് സോറനു പങ്കെടുക്കാമെന്ന് റാഞ്ചി പ്രത്യേക കോടതി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ചംപയ് സോറന്‍ വിശ്വാസവോട്ടു നേടുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹേമന്ത് സോറന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഡല്‍ഹി മദ്യനയക്കേസില്‍ അഞ്ചാം തവണയും ചോദ്യം ചെയ്യലിന് ഹാജരാക്കാത്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഫോഴ്സ്മെന്റ് കോടതിയെ സമീപിച്ചു. പേടിഎമ്മിനു പിറകേ, ഒരു നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിക്കെതിരേകൂടി നടപടിയെടുത്ത് റിസര്‍വ് ബാങ്ക്. ചില നിയന്ത്രണ വ്യവസ്ഥകള്‍ പാലിക്കാത്തതിന് ബജാജ് ഹൗസിംഗ് ഫിനാന്‍സിന് അഞ്ചു ലക്ഷം രൂപ പിഴ ചുമത്തി. ഇസ്ലാമിക നിയമം ലംഘിച്ചു വിവാഹിതരായതിന് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റയ്ക്കു ഏഴു വര്‍ഷം വീതം കഠിന തടവ്. വിവാഹമോചനം നേടിയ ബുഷ്റ അടുത്ത വിവാഹത്തിനുള്ള കാലയളവു പൂര്‍ത്തിയാക്കിയില്ലെന്നാണ് കേസ്
  • ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു

LATEST NEWS

അടിമലത്തുറ ശിലുവമല തീർത്ഥാടന തിരുനാളിന് ഇന്ന് കൊടിയേറും

വയനാട് ദുരിതാശ്വാസം: തെക്കും ഭാഗം മുസ്ലിം ജമാഅത്ത് 5,19000 രൂപ കെെമാറി.

ന്യൂനപക്ഷ തൊഴില്‍ രജിസ്ട്രേഷന്‍ ക്യാമ്പ് -മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും.

ടി.ടി.സി. വിദ്യാർത്ഥിനിയുടെ മരണം - അപകടം സൃഷ്ടിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു

ഇടുക്കി ജില്ലയിൽ കൂടുതലും വരുന്നത് ഭൂമി സംബന്ധമായ കേസുകൾ : ന്യൂനപക്ഷ കമ്മീഷൻ

തലസ്ഥാനത്ത് സൂപ്പർഹിറ്റായി അക്രിലിക് അണ്ടർ വാട്ടർ ടണൽ അക്വേറിയവും പ്രദർശനവും

കൊടിമരം സ്ഥാപിച്ചു

നാവിക സേനയുടെ ഐ.എൻ.എസ്. കബ്രാ വിഴിഞ്ഞത്ത്

Send your news at contact@newssixnews.com
@ 2022 news six news
powered by linksmedia