വിഴിഞ്ഞം തുറമുഖത്ത് തദ്ദേശീയർക്ക് തൊഴിലവസരം നൽകണം - പിഡിപി
12.08.2024
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്ത് വിഴിഞ്ഞം സ്വദേശികൾക്ക് 80 ശതമാനം തൊഴിലവസരം നൽകുമെന്ന് പറഞ്ഞിരുന്നത് നടപ്പിലാക്കണമെന്നും നിലവിൽ 10 ശതമാനം തദ്ദേശീയർക്ക് പോലും തൊഴിൽ നൽകിയിട്ടില്ലെന്നും പി.ഡി.പി കോവളം നിയോജക മണ്ഡലം കൺവെൻഷൻ.
കേരള സർക്കാരും തുറമുഖ അധികൃതരും ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത പിഡിപി ജില്ലാ പ്രസിഡണ്ട് നടയറ ജബ്ബാർ പറഞ്ഞു.
അബ്ദുൽ മജീദ് വിഴിഞ്ഞം അധ്യക്ഷത വഹിച്ചു. വിഴിഞ്ഞം മാഹിൻ സ്വാഗതം ആശംസിച്ചു, അബ്ദുൽ റവൂഫ് ബീമാപള്ളി, റാഷിദ് പാച്ചല്ലൂർ,ഇസ്മായിൽ വിഴിഞ്ഞം, തുടങ്ങിയവർ സംസാരിച്ചു
കോവളം നിയോജകമണ്ഡലം ഭാരവാഹികളായി അബ്ദുൽ മജീദ് വിഴിഞ്ഞം (പ്രസിഡണ്ട്)
പീരുമുഹമ്മദ് പൂവാർ (വൈസ് പ്രസിഡണ്ട്), മുഹമ്മദ് ഷഫീഖ് (സെക്രട്ടറി), ഷറഫുദ്ദീൻ (ജോയിൻ്റ് സെക്രട്ടറി) ,സുബൈർ (ട്രഷറർ),മുഹമ്മദ് ഇസ്മായിൽ,
മാഹിൻ വിഴിഞ്ഞം, (ജില്ലാ കൗൺസിൽ) അംജിത്ത് അലി ,
ഷാഹുൽ ഹമീദ് പൂവാർ , പീരു മുഹമ്മദ് (സംസ്ഥാന കൗൺസിൽ )
എന്നിവരെ തിരഞ്ഞെടുത്തു.