ബാലവേദി വാർഷികാഘോഷം.
26.08.2024
വിഴിഞ്ഞം: കാഞ്ഞിരംകുളം എം.ആർ രാജഗുരുബാൽ യുവജന സംഘം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബാലവേദിയുടെ വാർഷികാഘോഷം സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡൻ്റ് അലൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മിഥുൻ, അഫ്രിൻ, ബിബിന, പ്രേമലത ടീച്ചർ, ലൈബ്രറി പ്രസിഡൻ്റ് കരുംകുളം രാധാകൃഷ്ണൻ , സെക്രട്ടറി അശ്വന്ത്, ലൈബ്രേറിയൻ ദീപു, ലൈബ്രറി മുൻ പ്രസിഡൻ്റ് ജപസിംഗ് തുടങ്ങിയവർ സംസാരിച്ചു.