നാവിക സേനയുടെ ഐ.എൻ.എസ്. കബ്രാ വിഴിഞ്ഞത്ത്
05.09.2024
വിഴിഞ്ഞം : നാവിക സേനയുടെ ആധുനീക യുദ്ധ കപ്പൽ ഐ.എൻ.എസ്. കബ്രാ വിഴിഞ്ഞത്ത് എത്തി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായതോടെ തന്ത്ര പ്രാധാന്യമേറിയ മേഖലയുടെ സുരക്ഷ നിരീക്ഷണത്തിൻ്റെ ഭാഗമായാണ് സന്ദർശനം. കൊച്ചിയിൽ നിന്ന് ഇന്നലെ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ ക്യാപ്റ്റൻ സിന്ധാന്ദ് വാങ്കഡെ യുടെ നേതൃത്വത്തിൽ 51 നവികരാണുള്ളത്. കഴിഞ്ഞ മാസം ഐ.എൻ.എസ് കൽപ്പേനിയും വിഴിഞ്ഞത്ത് എത്തിയിരുന്നു.ഐ.എൻ.എസ്. കബ്രാ സന്ദർശനം പൂർത്തിയാക്കി
ഇന്ന് രാവിലെ കൊച്ചിയിലേക്ക് മടങ്ങും. വിഴിഞ്ഞം തുറമുഖ പോർട്ട് പർസർ വിനുലാൽ അസി: പോർട്ട് കൺസർവേറ്റർ അജിഷ് എന്നിവർ കപ്പിൽ വാർഫിൽ അടുപ്പിക്കുന്നതിന് നേതൃത്വം നൽകി.