കൊടിമരം സ്ഥാപിച്ചു
05.09.2024
വിഴിഞ്ഞം : തൊഴിച്ചൽ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഴാകുളം ജംഗ്ഷനിൽ കോൺഗ്രസിന്റെ കൊടിമരം സ്ഥാപിച്ചു. കൊടിമരത്തിന്റെ ഉദ്ഘാടനം അഡ്വ എം വിൻസെന്റ് എം എൽ എ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഉച്ചക്കട സുരേഷ്, മണ്ഡലം പ്രസിഡന്റ് വെള്ളാർ മധു ഡി സി സി മെമ്പർ മുജീബ്, ബൂത്ത് പ്രസിഡന്റുമാരായ സാഞ്ചു,, സൈദ്അലി, കുമാരസ്വാമി തുടങ്ങിയവർ പങ്കെടുത്തു.