വയനാട് ദുരിതാശ്വാസം: തെക്കും ഭാഗം മുസ്ലിം ജമാഅത്ത് 5,19000 രൂപ കെെമാറി.
07.09.2024
വിഴിഞ്ഞം: മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് 5,19000 രൂപ സംഭാവന ചെയ്തു. ജമാഅത്ത് അംഗങ്ങളിൽ നിന്നും ജമാഅത്ത് ഭാരവാഹികൾ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ചേമ്പറിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് ജമാഅത്ത് പ്രസിഡൻ്റ് യു. മുഹമ്മദ് ഷാഫി കെെമാറി. ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ ഹക്കീം തങ്ങൾ, ഭാരവാഹികളായ അബ്ദുൽ റഷീദ്, നസീർ ഖാൻ, എൻ.എ. റസാഖ്, സുലെെമാൻ സഖാഫി, സിറാജുൽ ഇസ്ലാം മദ്രസ സെക്രട്ടറി സെയ്യദലി തുടങ്ങിയവർ പങ്കെടുത്തു.