അടിമലത്തുറയിൽ ഗ്യാസ് ചോർന്ന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.
07.09.2024
വിഴിഞ്ഞം:അടിമലത്തുറയിൽ ഗ്യാസ് ചോർന്ന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഫയർഫോഴ്സ് എത്തി തീയണച്ചു.ഇന്ന് രാവിലെ അടിമലത്തുറ പുഷ്പാഭവനിൽ മൈക്കിൾ ലൂയിസിൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിലാണ് ചോർച്ചയെ തുടർന്ന് തീപിടിച്ചത്. വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി തീ പിടിച്ച സിലിണ്ടർ തുറസായ സ്ഥലത്തേക്ക് മാറ്റി ഗ്യാസ് ചോർച്ച പരിഹരിച്ച് അപകടം ഒഴിവാക്കി.ഗ്രേഡ് എ.എസ്.ടി.ഒ വിനോദ് കുമാർ, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ രാജേഷ്, സന്തോഷ് കുമാർ, ബിനു, വിപിൻ, രതീഷ്, ഹോം ഗാർഡ് സജി എന്നിവർ രക്ഷാപ്രവർത്തനത്തിൻ പങ്കെടുത്തു.