അടിമലത്തുറ ശിലുവമല തീർത്ഥാടന തിരുനാളിന് ഇന്ന് കൊടിയേറും
08.09.2024
തിരുവനന്തപുരം:തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ പടിഞ്ഞാറൻ കുരിശുമല എന്നറിയപ്പെടുന്ന അടിമലത്തുറ ശിലുവമല തീർത്ഥാടന തിരുനാൾ ഇന്ന് മുതൽ 15 വരെ നടക്കും. അടിമലത്തുറ ഫാത്തിമ മാതാ ദേവാലയത്തിൽ നിന്ന് ഇന്ന് വൈകുന്നേരം 4. 30ന് ജപമാല റാലി ആയി ശിലുവമലയിൽ എത്തും. തുടർന്ന് ഇടവക വികാരി റവ. ഫാ. വിൽഫ്രഡ്. വി കൊടിയേറ്റ് കർമ്മം നിർവഹിക്കും.തിരുനാൾ ദിവസങ്ങളിൽ ജപമാല, നൊവേന, ദിവ്യബലി എന്നിവ നടക്കും. ഇന്ന് വെെകിട്ട് 5 ന് നടക്കുന്ന ദിവ്യബലിക്ക് റവ. ഫാ. ജോയ് മുസോളിനി മുഖ്യകാർമ്മികത്വം വഹിക്കും. വചന പ്രഘോഷണത്തിന് റവ. ഫാ. ഡെന്നീസ് പ്രവീൺ നേതൃത്വം നൽകും. നാളെ വെെകിട്ട് 5 ന് നടക്കുന്ന ദിവ്യബലിക്ക് റവ. ഫാ. ജെറാൾഡ്. ഡ കാർമ്മികനാവും. വചനപ്രഘോഷണം റവ. ഫാ. തോമസ് ഈനോസ് നിർവ്വഹിക്കും.
ചൊവ്വാഴ്ച വെെകിട്ട് 5 ന് നടക്കുന്ന ദിവ്യബലിക്ക് റവ. ഫാ.ഫ്രഡി ജോയി കാർമ്മികനാവും. വചനപ്രഘോഷണം റവ. ഫാ. ജോൺ എ. ആർ. നിർവഹിക്കും.ബുധനാഴ്ച വെെകിട്ട് 5 ന് നടക്കുന്ന ദിവ്യബലിക്ക് റവ. ഡോ. ഗ്ലാഡിൻ അലക്സ് കാർമ്മികനാകും.
റവ. ഫാ. ജോസഫ് കാശ്മീർ
വചന പ്രഘോഷണം നടത്തും.
വ്യാഴാഴ്ച നടക്കുന്ന ദിവ്യബലിക്ക്
റവ. ഫാ. ദാസൻ ബർണാഡ് കാർമ്മികത്വം വഹിക്കും.റവ. ഫാ. ആന്റണി എസ് ബി. വചനപ്രഘോഷണം നടത്തും. വെള്ളിയാഴ്ച റവ. ഫാ. സാബു തോമസ് ദിവ്യബലിക്ക് കാർമ്മികത്വം വഹിക്കും.റവ. ഫാ. യൂജിൻ ബ്രിട്ടോ വചനപ്രഘോഷണം നിർവഹിക്കും. ശനിയാഴ്ച നടക്കുന്ന സന്ധ്യാവന്ദന പ്രാർത്ഥനയ്ക്ക് വെരി.റവ. ഫാ. ബർണാഡിൻ എം ലൂയിസ് മുഖ്യകാർമ്മികനാവും.റവ. ഫാ. സുരേഷ് ഡി ആന്റണി വചനപ്രഘോഷണം നടത്തും.
തുടർന്ന് നടക്കുന്ന ഭക്തിനിർഭരമായ ചപ്ര പ്രദക്ഷിണം അടിമലത്തുറ ഇടവക പ്രധാന റോഡ്, ബീച്ച് റോഡ് വഴി ശിലുവ മലയിൽ എത്തിച്ചേരും.സമാപന ദിവസമായ ഞായറാഴ്ച രാവിലെ ആറിന് അടിമലത്തുറ ഫാത്തിമ മാതാ ദേവാലയത്തിൽ നടക്കുന്ന ദിവ്യബലിക്ക് റവ. ഫാ. മാർത്തോമാ അലക്സാണ്ടർ മുഖ്യ കാർമികനാവും.
9.30ന് അമലോൽഭവ മാതാ ദേവാലയത്തിൽ നടക്കുന്ന ദിവ്യബലിക്ക് റവ. ഫാ. സാബു സേവ്യർ കാർമ്മികനാവും.
റവ. ഫാ. റൈമണ്ട് ഷൈജു വചന പ്രഘോഷണം നടത്തും.തുടർന്ന് സ്നേഹവിരുന്ന് നടക്കും. ഉച്ചയ്ക്ക് 12 ന് അമലോൽഭവ മാതാ ദേവാലയത്തിൽ നടക്കുന്ന തമിഴ് ദിവ്യബലിക്ക് വെരി. റവ.ഫാ. ജോസഫ് ബാസ്ക്കരൻ മുഖ്യ കാർമികനാവും.വൈകുന്നേരം 5.45ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് ലത്തീൻ അതിരൂപത സഹായ മെത്രാൻ
മോസ്റ്റ്. റവ. ഡോ. ക്രിസ്തു ദാസ് രാജപ്പൻ കാർമികത്വം വഹിക്കും. തുടർന്ന് ഇടവക വികാരി റവ. ഫാ. വിൽഫ്രെഡ് വി കൊടിയിറക്കും. ഉത്സവ നാളുകളിൽ
ശിലുവമല തീർത്ഥാടന കേന്ദ്രത്തിലേക്ക് തിരുവനന്തപുരം -വിഴിഞ്ഞം- നെയ്യാറ്റിൻകര- പൂവാർ പാറശ്ശാല -കാട്ടാക്കട എന്നീ ഡിപ്പോകളിൽ നിന്നും കെ എസ് ആർ ടി സി ബസ് സർവീസ് ഉണ്ടായിരിക്കുമെന്ന് അടിമലത്തുറ ഇടവക വികാരി റവ. ഫാ. വിൽഫ്രഡ് വി, സഹവികാരി ഫാ. മാർത്തോമാ അലക്സാണ്ടർ എന്നിവർ അറിയിച്ചു.