പൂവാർ പഞ്ചായത്തിൽ രോഗമില്ലാത്ത ഗ്രാമം പദ്ധതി തുടങ്ങി
09.09.2024
പൂവാർ :പാറശാല ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ രോഗമില്ലാത്ത ഗ്രാമം പദ്ധതിയുടെ നാലാം ഘട്ടം പ്രവർത്തനങ്ങൾക്ക് പൂവ്വാറിൽ തുടക്കമായി.പരണിയം സി എസ് ഐ ട്രിപ്പിൾ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എസ് കെ ബെൻഡാർവിൻ പദ്ധതി ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എസ് ആര്യദേവൻ അധ്യക്ഷത വഹിച്ചു . പൂവ്വാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ലോറൻസ് മുഖ്യാതിഥിയായി.
പൂവാർ സി എച്ച് സി മെഡിക്കൽ ആഫീസർ ഡോ. മിനി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രേണുക, എം ഷിനി,അനിഷ സന്തോഷ്, ആദർശ് , പരണിയം എഫ് എച് സി ഡോ.ആശ രാജൻ, ഹെൽത്ത് സൂപ്പർവൈസർ ശ്രീതിലകരാജ് , ജോയിന്റ് ബി ഡി ഒ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.