ജവഹർ ബാൽ മഞ്ച് പൂവാർ പഞ്ചായത്ത് കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു
15.09.2024
പൂവാർ:ജവഹർ ബാൽ മഞ്ച് പൂവാർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഡി സി സി ജനറൽ സെക്രട്ടറി പി.കെ. സാംദേവ് ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് തിരുവനന്തപുരം ജില്ലാ കോ- ഓർഡിനേറ്റർ മനു അരുമാനൂർ, പഞ്ചായത്ത് കോ- ഓർഡിനേറ്റർ എം.ഷംന , യൂണിറ്റ് ഭാരവാഹികളായ വി.ആർ. അദ്വൈത് , എസ്. അശ്വതി കൃഷ്ണ, എം.വി. ദേവകൃഷ്ണ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വി. സുനിൽകുമാർ തിത്തലി യൂണിറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു