വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
17.09.2024
പൂവാർ:നാഷണൽ ആയുഷ് മിഷൻ്റെ നിർദ്ദേശപ്രകാരം തിരുപുറം പഞ്ചായത്തും സർക്കാർ ഹോമിയോ ആശൂപത്രിയും സംയുക്തമായി ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഷീന അൽബിൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു.തിരുപുറം വാർഡുമെമ്പർ
ഗിരിജ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.സുബാന, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്കുമാർ പഞ്ചായത്തംഗങ്ങളായ ഗോപാലകൃഷ്ണൻ, അനിൽ,വസന്ത,,ശശിധരൻ നായർ, തിരുപുറം ബിജു എന്നിവർ സംസാരിച്ചു. ഡോ.അജിത് ജ്യോതി, ഡോ. സബിത സെലിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.