പൂവാർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ ജാഥ നടത്തി.
19.09.2024
പൂവാർ : വയനാട് ദുരിതാശ്വാസ ഫണ്ടിൽ കള്ളക്കണക്കിലൂടെ തട്ടിപ്പും ദുരുപയോഗവും നടത്തുന്ന പിണറായി നേതൃത്വം നൽകുന്ന ഇടതു സർക്കാർ
രാജിവയ്ക്കണമന്നാവശ്യപ്പെട്ടും
ദുരന്തബാധിതർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുന്നതിൽ അലംഭാവം കാട്ടുന്ന കേന്ദ സർക്കാരിൻ്റെ നടപടികളിൽ പ്രതിഷേധിച്ചും
നടന്ന പ്രതിഷേധ പ്രകടനവും യോഗവും ഡി.സി.സി. ജനറൽ സെക്രട്ടറി പി.കെ സാംദേവ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് മജുസാം അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എസ്. മുരുകൻ,അജിത്ത് കുമാർ, വി. എസ് ഷിനു ,മുഹമ്മദ് ഹുസൈൻ, ക്ലീറ്റസ്, നൗഷാദ് ,ബി.ആർ.സുകേഷ് , സിൽവി മീനാക്ഷി ,വിഷ്ണു ,രാമചന്ദ്രൻ ,സുഗുണകുമാർ ,സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.