പെൻഷൻ പരിഷ്കരണ നടപാടി കാലോചിതമായി നടപ്പാക്കണം: കെ.എസ്.എസ്.പി.എ.
25.10.2024
വിഴിഞ്ഞം: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ 40-മത് മണ്ഡലം വാർഷികസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എൻ.സലീം അദ്ധ്യക്ഷനായി.സി.രാജശേഖരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.സി.റസ്സൽ,സെക്രട്ടറി എസ്.വി.ഗോപകുമാർ, ആമൃതാ കൗർ, ബി.അജിത് കുമാർ, എസ്.ശൈലേശ്വര ബാബു, റ്റി.കെ.അശോക് കുമാർ, വട്ടവിള രാജേന്ദ്രൻ, കെ.രാജ്‌കുമാർ, വിജയ ബാബു, സുനിതാ ബിനു,ഗിരീശൻ, സേതുരാജൻചെട്ടിയാർ തുടങ്ങിയവർ സംസാരിച്ചു. പെൻഷൻകാരുടെ തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആടിയന്തിരമായി അനുവദിക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.75വയസിൽ കൂടുതലുള്ള അംഗങ്ങളെയും, നവാഗതരെയും ചടങ്ങിൽ ആദരിച്ചു. പുതിയ ഭാരവാഹികൾ പി. എൻ. സലിം (പ്രസിഡൻ്റ്), എസ്.ശൈലേശ്വരബാബു (സെക്രട്ടറി), വൈസ് പ്രസിഡന്റ്‌മാർ സേതുരാമൻചെട്ടിയാർ, വിശ്വനാഥൻ, ജോയിന്റ്സെക്രെട്ടറിമാർ എ. വിൻസെന്റ്, റ്റി.ഹരികുമാർ, പി.എസ്. സജി ട്രഷറർ),രക്ഷാധിക്കാരികൾ സി. രാജശേഖരൻ നായർ, എം. സോമസുന്ദരരാജ്.