Support : +91 98954 15839
contact@newssixnews.com
  •  പി.വി.അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചു എൻ.സി.സി കേരള- ലക്ഷദ്വീപ് മേഖലാ മേധാവിയായി മേജർ ജനറൽ രമേഷ് ഷൺമുഖം ചുമതലയേറ്റു. ശക്തമായ മഴയ്ക്ക് സാധ്യത - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഞ്ഞ അലർട്ട് ശബരിമലയിലെത്തുന്ന ഭക്തജനങ്ങൾക്കും ദേവസ്വം ജീവനക്കാർക്കുമായി സമഗ്ര അപകട ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

ആനുകൂല്യങ്ങൾ നൽകിയില്ല -തിരുവല്ലത്ത് ടോൾ പ്ലാസയിലെ തൊഴിലാളികൾ പണിമുടക്കി


26.10..2024



കോവളം : ആനുകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് തിരുവല്ലത്ത് ടോൾ പ്ലാസയിലെ തൊഴിലാളികൾ പണിമുടക്കി. തിരുവല്ലത്ത് ടോൾ പ്ലാസയിലെ തൊഴിലാളികളുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് വാഹനങ്ങൾക്ക് ടോൾ നൽകാതെ സഞ്ചരിക്കാനായി .56 ഓളം തൊഴിലാളികളാണ് ആനുകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ പണി മുടക്കി റോഡിൽ കുത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ടോൾപ്ലാസ കരാർ എടുത്തിരുന്ന ജയ് കമ്തനത്ത് എന്ന കമ്പനി ഇക്കഴിഞ്ഞ 22 ന് കരാർ അവസാനിപ്പിച്ച് പിൻ മാറിയിരുന്നു. ജീവനക്കാർ അറിയാതെയായിരുന്നു പിൻമാറ്റമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തെ ബോണസ് അടക്കമുള്ള ആനുകൂല്യം നൽകാതെയായിരുന്നു പിൻമാറ്റം.ആഡ്രാപ്രദേശ് ആസ്ഥാനമായ വെൽകം ഇൻഫ്രാടോൾ ലിമിറ്റഡ് കമ്പനിയാണ് തിരുവല്ലത്തെ ടോൾ പ്ലാസ കരാർ ഇപ്പോൾ ഏറ്റെടുത്തത്. ഏറ്റെടുത്ത കമ്പനിയുടെ മാനേജർ കഴിഞ്ഞ ദിവസം തൊഴിലാളികളുടെ മീറ്റിങ് വിളിക്കുകയും മുൻ കമ്പനി നൽകാനുള്ള ആനുകൂല്യങ്ങളുടെ വിഷയത്തിൽ ഏതൊരു ഉത്തരവാദിത്വവും ഇല്ലെന്നും അറിയിച്ചതിനെ തുടർന്നാണ് തൊഴിലാളികൾ ഇന്നലെ ജോലിയിൽ നിന്ന് വിട്ടു നിൽക്കാൻ ഇടയായതെന്ന് തിരുവല്ലം ടോൾ പ്ലാസ ലേബർ വെൽഫെയർ അസോസിയേഷൻ സെക്രട്ടറി സുധീഷ് പറഞ്ഞു. രാത്രി വൈകി പുതിയ കമ്പനി അധികൃതർ ജീവനക്കാരുമായി നടത്തിയ ചർച്ചയിൽ ആനുകൂല്യങ്ങൾ മുഴുവൻ നൽകും എന്നുറപ്പ് നൽകിയതിനെ തുടർന്ന് സമരം പിൻവലിച്ച് ജോലിക്ക് കയറിയതിനെ തുടർന്ന് ടോൾപിരിവ് പുനരാരംഭിച്ചു.




LATEST NEWS

കപ്പൽ ഭീമൻ എംഎസ് സി മിഷേൽ കപ്പെല്ലിനി വിഴിഞ്ഞത്തെത്തി

തുറമുഖത്തിന് മുകളിൽ പറന്ന ചെറുവിമാനം ഡ്രോൺ ആണെന്ന് അഭ്യൂഹം -ആശങ്കയിലായി തുറമുഖമേഖല

യന്ത്ര തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ വിദേശ കപ്പൽ തിങ്കളാഴ്ച മടങ്ങും

സി.പി.ഐ. കരുംകുളം ലോക്കൽ സമ്മേളനം

കേരളത്തെ ലഹരി മാഫിയകളുടെ കേന്ദ്രമാക്കിയത് പിണറായി സർക്കാർ : പി.സി.വിഷ്ണുനാഥ് എം.എൽ.എ

ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ദേശീയ ജനറൽ സെക്രട്ടറി ചാരിറ്റി വില്ലേജ് സന്ദർശിച്ചു,

നെയ്യാറ്റിൻകര മോഹനചന്ദ്രൻ അനുസ്മരണ യുവജനോൽസവം സംഘടിപ്പിച്ചു.

ജീവിതശൈലിയിലുണ്ടായ മാറ്റം കാന്‍സര്‍ വര്‍ദ്ധനക്ക് കാരണം - ഡോ.രുദ്ര പ്രസാദ് ആചാര്യ.

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia