വിദ്യാരംഗം സർഗോത്സവം.
06.11.2024
വിഴിഞ്ഞം:ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ല വിദ്യാരംഗം സർഗോൽസവം വെങ്ങാനൂർ ചാവടി നട മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. ഭാഷ സാഹിത്യ വാസനകൾ മികച്ചരീതിയിൽ ആവിഷ്കരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച
സർഗോത്സവം വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബാലരാമപുരം എ ഇ ഒ കവിത ജോൺ അധ്യക്ഷത വഹിച്ചു. ബാലരാമപുരം ബി പി സി. അനീഷ് എസ്,ജിഎച്ച്എം ഫോറം സെക്രട്ടറി ഷിജി.എസ് ആർ, പ്രിൻസിപ്പൽ ടി എസ്.ബീന, എച്ച് എം സുഖി, പിടിഎ പ്രസിഡൻ്റ് സുനിൽകുമാർ, കലാകാരൻ സനൽ ഡാലുമുഖം,സിനിമ സീരിയൽ ആർട്ടിസ്റ്റ് കൃഷ്ണൻ നായർ, മാധ്യമ പ്രവർത്തകൻ ഗിരീഷ് പരുത്തിമഠം, ചിത്രകാരൻ ഗോപകുമാർ,സി ആർ സി കോഡിനേറ്റർ ശ്രീകുമാർ, ചിത്രകാരി സിന്ധു, വിദ്യാരംഗം പ്രതിനിധികളായജോലാൽ, സുനി, പ്രവീൺ,സതീഷ് എന്നിവർ സംസാരിച്ചു. എൽ പി,യു പി,എച്ച് എസ് വിഭാഗങ്ങളിലായി വിവിധ രചനാ മത്സരങ്ങൾ, കടങ്കഥ, നാടൻ പാട്ട് , കാവ്യാലാപനം, നാടകാഭിനയം തുടങ്ങി മത്സരങ്ങൾ അരങ്ങേറി. ഉപജില്ലയ്ക്ക് കീഴിലെ 67 സ്കൂളുകളിൽ നിന്നായി 300 ഓളം പ്രതിഭകൾ സർഗോത്സവത്തിൽ പങ്കെടുത്തു.