സി.പി.ഐ.എം കോവളം ഏര്യാ സെക്രട്ടറിയായി കരുംകുളം അഡ്വ.എസ് അജിത്തിനെ തെരഞ്ഞെടുത്തു
07.11.2024
കോവളം :സി.പി.ഐ എം കോവളം ഏര്യാ സെക്രട്ടറിയായി അഡ്വ.കരുംകുളം എസ്. അജിത്തിനെ തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന ഏര്യാ സമ്മേളനമാണ് പുതിയ ഏര്യാ കമ്മിറ്റി സെക്രട്ടറിയെയും അംഗങ്ങളെയും തെരഞ്ഞെടുത്തത്.
തിരുവനന്തപുരം ഗവ ആർട്സ് കോളേജിൽ എസ് എഫ് ഐ യുടെ സാരഥിയായും യൂണിവേഴ്സിറ്റി കോളേജിൽ യൂണിയൻ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ലാ അക്കാദമിയിൽ നിന്ന് നിയമ ബിരുദം നേടി. 1997- മുതൽ 2012 വരെ കരുംകുളം എൽ സി സെക്രട്ടറിയായിരുന്ന അജിത്ത് ദീർഘകാലം കരുംകുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായും പ്രവർത്തിച്ചിരുന്നു. ഏര്യാ കമ്മിറ്റിയംഗങ്ങളായി
വണ്ടിത്തടം മധു, എ ജെ സുക്കാർണോ, വി അനൂപ്, കെ ജി സനൽകുമാർ, ജി ശാരിക, കരിങ്കട രാജൻ, എം വി മൻമോഹൻ, എം ശ്രീകുമാരി, കെ എസ് സജി, അഡ്വ. ഉച്ചക്കട ചന്ദ്രൻ, ഡോ.വി.ഗബ്രിയേൽ, ബി.റ്റി ബോബൻ കുമാർ, എസ്. മണിയൻ, ശിജിത്ത് ശിവസ്, കെ. മധു,ബി.ബാബു,എൻ.ബിനുകുമാർ, യു. സുധീർ, കെ.മുരളി, അസുന്താ മോഹൻ എന്നിവരെയും തെരഞ്ഞെടുത്തു.