ആര്‍ ശങ്കര്‍ പുതിയ തലമുറയ്ക്ക് മാതൃക: സൗത്ത് ഇന്ത്യന്‍ ആര്‍. വിനോദ്.
07.11.2024
തിരുവനന്തപുരം: സമൂഹത്തില്‍ അവശത അനുഭവിക്കുന്ന ജനവിഭാഗത്തെ മുഖ്യധായിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ ശ്രീനാരായണ ഗുരുദേവന്‍ അരുള്‍ ചെയ്ത, വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ആപ്ത വാക്യം സ്വജീവിത്തില്‍ പകര്‍ത്തി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് പുതിയ തലമുറയ്ക്ക് മാതൃകയായ മഹാവ്യക്തിത്വമാണ് ആര്‍. ശങ്കര്‍ എന്ന് ശ്രീനാരായണ സഹോദര ധര്‍മ്മവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി സൗത്ത് ഇന്ത്യന്‍ ആര്‍. വിനോദ് പറഞ്ഞു. ശ്രീനാരായണ സഹോദര ധര്‍മ്മവേദി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന കമ്മിറ്റി ഒഫീസില്‍ നടന്ന ആർ. ശങ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്‍റ് വി മനോഹരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എലമ്പടത്ത് രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണ സഹോദര ധര്‍മ്മവേദി വനിതാ സംഘം സംസ്ഥാന പ്രസിഡന്‍റ് വിജയലക്ഷ്മി, സെക്രട്ടറി ശ്രീകലാ നന്ദകുമാര്‍, കരുനാഗപ്പള്ളി യൂണിയന്‍ പ്രസിഡന്‍റ് നടരാജന്‍ അനന്തപുരി, സെക്രട്ടറി വിജയന്‍ ശബരി, ചവറ യൂണിയന്‍ പ്രസിഡന്‍റ് ബിജു ഭാസ്കര്‍, സെക്രട്ടറി ജൈനേന്ദ്രകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.