Support : +91 98954 15839
contact@newssixnews.com
  •  * കേരള സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം കൂട്ടായ ശ്രമം നടത്തുന്നു: സിപിഎം. * നിപ വൈറസ്: പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു *425 പേർ നിരീക്ഷണത്തിൽ * കെസിഎൽ ലേലത്തിൽ സഞ്ജു സാംസൺ ലീഗിലെ ഏറ്റവും വിലയേറിയ കളിക്കാരനായി

മെഴുക് തിരി തെളിയിച്ച് പ്രതിഷേധിച്ചു


08.11.2024



തിരുവനന്തപുരം: ജഗതി,മേലാറന്നൂർ രാജീവ് നഗർ ഗവ:ക്വോർട്ടേഴ്സിൽ അഞ്ഞൂറോളം കുടുംബങ്ങളെ ഇരുട്ടിലാക്കി മാസങ്ങളായി ഹൈമാസ്റ്റ്ലൈറ്റ് പ്രവർത്തിക്കാതിരുന്നിട്ടും നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചും ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന യോഗ്യമാക്കുക എന്ന് ആവശ്യപ്പെട്ടും രാജീവ് നഗർ റസിഡന്റ്സ് അസോസിയേഷൻ മെഴുകുതിരി കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. പൊതു ജനങ്ങൾ കടന്ന് പോകുന്ന റോഡിലെ പ്രധാന ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റാണ് മാസങ്ങളായി പണിമുടക്കിയിരിക്കുന്നത്. ബന്ധപ്പെട്ട അധികൃതരെ നിരവധി തവണ അറിയിച്ചിട്ടും പരിഹാരമുണ്ടാ കുന്നില്ല.ജോലി കഴിഞ്ഞ് രാത്രി സമയത്തും കാൽനടയായി ക്വോർട്ടേഴ്സിൽ എത്തുന്നവർക്കും പഠനത്തിനായി പുറത്ത് പോയി വരുന്ന കുഞ്ഞുങ്ങൾക്കുമടക്കം വെളിച്ചമില്ലായ്മ ദുരിതമായി മാറിയിരിക്കുകയാണ്.രാത്രികാലങ്ങളിൽ കോർട്ടേഴ്സുകൾ കുത്തി തുറന്ന് മോഷണം, വാഹന മോഷണം,ഇന്ധന മോഷണം, ടൂവീലറുകളുടെ പാർട്സ് മോഷണം എന്നിവ ഇരുട്ടിന്റെ മറവിൽ സ്ഥിരമായിരിക്കുകയാണെന്നും ഇത് സംബന്ധിച്ച് നിരവധി പരാതികളും കേസുകളും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ നൽകിയിട്ടുണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു. നേമം നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ കമ്പറ നാരാണൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോർജ്ജ് ആന്റണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.റാഷിദ സ്വാഗതം ആശംസിച്ചു. കോൺഗ്രസ് പാളയം ബ്ലോക്ക് പ്രസിഡന്റ് ആർ.ഹരികുമാർ, മണ്ഡലം പ്രസിഡന്റ് രഘുനാഥൻ നായർ, അസോസിയേഷൻ ഭാരവാഹികളായ അനിത വി.എ, മഹേശ്വരി.എ, വിനോദ് കുമാർ, കെ.ആർ രാജു സന്തോഷ്കുമാർ.എസ്, ശ്രീദേവി. കെ.സി, അബ്ദുൽ നാസർ, മോഹനൻ എന്നിവർ സംസാരിച്ചു.




LATEST NEWS

സൗദിയിൽ വിദേശികൾക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാം - അടുത്ത ജനുവരിയിൽ നിയമം പ്രാബല്യത്തിൽ വരും

തരംഗ് ടെക്കീസ് കലോത്സവം- സമ്മാനദാനം നടത്തി

ഹഡില്‍ ഗ്ലോബല്‍ ഡിസംബറിൽ - സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

നിരോധിത ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ വള്ളങ്ങൾ പിടിയിൽ

ധീവരസഭ കുടുംബ സംഗമം സംഘാടക സമിതി രൂപീകരിച്ചു.

പൗർണ്ണമിക്കാവിൽ ഉഗ്ര രക്തചാമുണ്ഡി ദേവിയുടെ ശ്രീകോവിൽ സമർപ്പണം നാളെ (10.7.2025)

അബ്ദുൽ റഹീം കേസ് - കീഴ്ക്കോടതി വിധി ശെരിവെച്ച് അപ്പീൽ കോടതി

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia