വിഴിഞ്ഞത്ത് ക്ഷേത്ര മോഷ്ടാവ് പിടിയിൽ -പിടിയിലായത് 200 ഓളം കേസിലെ പ്രതി
26.11.2024
വിഴിഞ്ഞം: വിഴിഞ്ഞം ഉച്ചക്കടയിലെ ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തി തുറന്ന് പണം കവർന്നയാളെ വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തു. മാരായമുട്ടം സ്വദേശി അമ്പലം മണിയൻ എന്ന മണിയനാണ് (67) അറസ്റ്റിലായത്. ഇക്കഴിഞ്ഞ 24 ന് രാത്രി ഉച്ചക്കട ചേന നട്ടവിള ശിവക്ഷേത്രത്തിലാണ് പ്രതി കവർച്ച നടത്തിയത്. സ്ഥിരം മോഷ്ടാവാണ്
പ്രതിയെന്നും ഇയാൾക്കെതിരെ 380 ഓളം കേസുകൾ നിലവിലുണ്ടെന്നും വിഴിഞ്ഞം പോലീസ് പറഞ്ഞു. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രകാശിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ ദിനേശ്, സതികുമാർ, സി.പി.ഒ മാരായ രാമു, അരുൺ പി. മണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.