ഡിവൈൻ ആർട്ട് കാലാസാഹിത്യ ജീവ കാരുണ്യ സമിതി പുരസ്കാരങ്ങൾ വിതരണം ചെയ്തു.
27.11.2024
തിരുവനന്തപുരം :ഡിവൈൻ ആർട്ട് കാലാസാഹിത്യ ജീവ കാരുണ്യ സമിതിയുടെ പുരസ്കാര
സമർപ്പണവും വീൽ ചെയർ വിതരണവും നടന്നു. സമിതി പ്രസിഡൻ്റ് രശ്മി ആർ.ഊറ്ററ അധ്യക്ഷത വഹിച്ച പുരസ്കാര സമർപ്പണ സമ്മേളനം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.തിക്കുറിശ്ശി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി രാജൻ വി.പൊഴിയൂർ മുഖ്യാതിഥിയായിരുന്നു. സമിതി ഈ വർഷം നൽകിയ വീൽ ചെയർ സ്നേഹ സാന്ദ്രം ട്രസ്റ്റിനു വേണ്ടി ട്രസ്റ്റ് സ്ഥാപക ഷീജ സാന്ദ്ര ഏറ്റുവാങ്ങി. വിവിധ മേഖലകളിൽ വ്യക്തിമുദ പതിപ്പിച്ചവർക്കായി സമിതി നൽകുന്ന പുരസ്കാരങ്ങൾ രാജസ്ഥാൻ പ്രവാസി ഫൗണ്ടേഷൻ പ്രസിഡൻ്റ് പ്രഭുധാൻ റെറ്റ്നു , മാധ്യമ പ്രവർത്തകൻ അയൂബ് ഖാൻ, എസ്.എഫ്.പി. ആർ ചെയർമാൻ എം.എം. സഫർ,ജീവകാരുണ്യ പ്രവർത്തക ഷീജ സാന്ദ്ര, ചിത്രകാരനും കാർട്ടുണിസ്റ്റുമായ മണികണ്ഠൻ മണലൂർ, സാംസ്കാരിക പ്രവർത്തകനായ ഡോ.അബ്ദുൽ സലാം സംഗമം തുടങ്ങിയവർക്ക് കെ.ആൻസലൻ എം.എൽ.എ കെെമാറി. പാറശ്ശാല ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ആര്യദേവൻ, പൊലീസ് അസിസ്റ്റൻ്റ് കമാണ്ടൻ്റ് ശിവ പ്രകാശ് വി.ആർ, ശരത് കോട്ടുകാൽ , ബി.എസ്.എസ്. ജോ.ഡയറക്ടർ സിന്ധു മധു,,മധു മുല്ലൂർ, ഹരികുമാർ കെ.പി, ചാന്നാങ്കര ജയപ്രകാശ്,സമിതി ഭാരവാഹികളായ ദിവ്യ വെെദേഹി, ജേസിമോൻ ഫിലിപ്പ്, വിജേഷ് ആഴിമല,ഷറഫുദീൻ ,സുജാത അരാളത്, മധു മോഹൻ തമ്പി എന്നിവർ സംസാരിച്ചു തുടർന്ന് കവിയരങ്ങും സർട്ടിഫിക്കറ്റ് വിതരണവും നടന്നു.