കരുംകുളം ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു.
27.11.2024
പൂവാർ :കരുംകുളം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവത്തിൻ്റെ സമാപാന പൊതുയോഗം കരുംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഫ്രീഡാ സൈമൺ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് സെൽവൻ അബ്രഹാം അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പ്രഭ ബിജു, ഡെൽഫി ജോസ്, ധനലഷ്മി തുടങ്ങിയവർ പങ്കെടുത്തു. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ പുതിയതുറക്ലബിന് ഏവർറോളിങ്ങ് ട്രോഫി നൽകി.