ജില്ലാ സമ്മേളനം : സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
28.11.2024
തിരുവനന്തപുരം: സിപിഐഎം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. വെള്ളാറിൽ സ്ഥാപിച്ച ഓഫീസ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. കോവളത്തിൻ്ററ തനിമ വിളിച്ചോതുന്ന തരത്തിൽ ലൈറ്റ് ഹൗസ് മാതൃകയിലാണ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. സ്വാഗതസംഘം ചെയർപേഴ്സൺ ഡോ.ടിഎൻ സീമ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി ജോയി, സെക്രട്ടറിയേറ്റ് അംഗം പുഷ്പലത ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രാജേന്ദ്രകുമാർ, അമ്പിളി, പി കെ എസ് സംസ്ഥാന പ്രസിഡൻ്റ് വണ്ടിത്തടം മധു തുടങ്ങിയവർ പങ്കെടുത്തു. സ്വാഗതസംഘം ജനറൽ കൺവീനർ പി എസ് ഹരികുമാർ സ്വാഗതവും കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത് നന്ദിയും പറഞ്ഞു.ഡിസംബർ 20,21,22,23 തീയതികളിൽ കോവളത്ത് ആണ് ജില്ലാ സമ്മേളനം നടക്കുന്നത്.