പൂവാർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ യുഡിഎഫ് അംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
28.11.2024
പൂവാർ :പൂവാർ ഗ്രാമ പഞ്ചായത്തിലെ കേരളോത്സവത്തെ രാഷ്ട്രീയ ഉത്സവമാക്കി മാറ്റുന്നതായി ആരോപിച്ച് യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആർ.എസ്.പി കോവളം നിയോജക മണ്ഡലം കമ്മിറ്റിയംഗവും പഞ്ചായത്തംഗ വുമായ എസ്. സജയകുമാർ ഡി.സി.സി ജനറൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ വി.എസ്. ഷിനു എന്നിവരാണ് കുത്തിയിരുന്ന് പ്രതിഷേധിച്ചത്.