ജീവനക്കാരുടെ ആനുകൂല്യ നിഷേധത്തിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി
28.11.2024
തിരുവനന്തപുരം:കഴഞ്ഞ എട്ട് വർഷക്കാലമായി അധികാരത്തിൽ തുടരുന്ന ഇടത് മുന്നണി സർക്കാർ കേരളത്തിലെ സിവിൽ സർവ്വീസിനെ മുച്ചൂടും നശിപ്പിക്കുകയാണെന്നും
ഭരണ തുടർച്ചയിലും സർക്കാർ ജീവനക്കാരോട് കൊടും വഞ്ചനയാണ് തുടരുന്നതെന്നും എൻ.ജി.ഒ അസോസിയേഷൻ സൗത്ത് ജില്ല സെക്രട്ടറി ജോർജ്ജ് ആന്റണി.നാല് വർഷമായി ലീവ് സറണ്ടർ ഇല്ല. സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയെ അട്ടിമറിച്ച് കൊണ്ടുവന്ന മെഡിസെപ്പിൽ സർക്കാർ വിഹിതമില്ലാതെയും ചികിത്സയില്ലാതെയും ജീവനക്കാരെ കൊള്ളയടിക്കുകയാണെന്നും ന്യായമായ അവകാശങ്ങൾ പോലും അട്ടിമറിച്ച് ജീവനക്കാരെ ദുരിതത്തിലാക്കുകയാണെന്നും ജീവനക്കാരുടെ ആനുകൂല്യ നിഷേധത്തിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ വഴുതക്കാട് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ജോർജ്ജ് ആന്റണി പറഞ്ഞു.
ജയകൃഷ്ണൻ.കെ അധ്യക്ഷത വഹിച്ചു. വി.എസ് രാഘേഷ്, മോബിഷ് പി. തോമസ്, ഷിബി.എൻ.ആർ, ലിജു എബ്രഹാം, റിനി രാജ്, ലിജി ദേവരാജ്, സന്തോഷ് കുമാർ, മാഹീൻ തുടങ്ങിയവർ സംസാരിച്ചു.