Support : +91 98954 15839
contact@newssixnews.com
  •  * ഗുജറാത്തിലെ അഹ്മദാബാദില്‍ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകർന്നുവീണു - * യാത്രക്കാരായ 241 പേരും വിമാനം തകർന്ന് വീണ കെട്ടിടത്തിൽ ഉണ്ടായിരുന്ന 5 മെഡിക്കൽ വിദ്യാർത്ഥികളും മരണപ്പെട്ടു. ഇതില്‍ 230 പേർ യാത്രക്കാരും 12 പേർ ജീവനക്കാരുമാണ്. * വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.* രമേശ് ബിശ്വാസ് കുമാര്‍ (38) എന്ന യുവാവാണ് രക്ഷപ്പെട്ടത്.എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. *അഹമ്മദാബാദില്‍ വിമാനദുരന്തത്തില്‍ മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി സ്ഥിരീകരിച്ചു. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്

കിണറ്റിൽ വീണ വളർത്ത് നായയെ രക്ഷിക്കാൻ ഇറങ്ങിയ വയോധികൻ കിണറ്റിനുള്ളിൽ അകപ്പെട്ടു.


28.11.2024



വിഴിഞ്ഞം: സ്വന്തം വീട്ട് മുറ്റത്തെ കിണറ്റിൽ വീണ വളർത്ത് നായയെ പുറത്തെടുക്കാൻ കിണറിൽ ഇറങ്ങിയ വയോധികൻ കിണറിനുള്ളിൽ അകപ്പെട്ടു. തളർന്ന് അവശനായ വയോധികനെ വിഴിഞ്ഞത്ത് നിന്നെത്തിയ ഫയർഫോഴ്സ് ജീവനക്കാർ രക്ഷിച്ചു. വിഴിഞ്ഞം മുക്കോല നെല്ലിവിള നെല്ലിയിൽ തങ്കപ്പനെ (72)യാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം.25 അടിയോളം താഴ്ചയുള്ള കിണറ്റിൽ നാലടിയോളം വെള്ളമുണ്ടായിരുന്നു. കിണറിൻ്റെ കൈവരിയിൽ നിന്ന് നായ കിണറ്റിൽ വീണത് കണ്ട തങ്കപ്പൻ നാട്ടുകാരിൽ ചിലരുടെ സഹായത്തോടെ കിണറ്റിലിറങ്ങി. കയർ ഉപയോഗിച്ച് നായയെ രക്ഷിച്ച് കരയിൽ കയറ്റിയെങ്കിലും ഉടമസ്ഥന് കരയിൽ കയറാനായില്ല . നാട്ടുകാർ ഇട്ടു കൊടുത്ത വടത്തിൽ തൂങ്ങി മുകളിലേക്ക് കയറാൻ ശ്രമം നടത്തുന്നതിനിടയിൽ കിണറിൻ്റെ കൈവരിക്ക് ബലക്ഷയമുണ്ടായി. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്ഥയുണ്ടായതോടെ നാട്ടുകാർ വിഴിഞ്ഞം ഫയർഫോഴ്സിൻ്റെ സഹായം തേടി. സ്‌റ്റേഷൻ ഓഫീസർ വേണുഗോപാൽ, അസി. സ്‌റ്റേഷൻ ഓഫീസർ ഏംഗൽസ് ,ഫയർമാൻമാരായ ബിജു, ഷിജു, സനൽകുമാർ, വിജയകുമാർ, ഹരികൃഷ്ണൻ, ഡ്രൈവർ ബിജു, ഹോം ഗാർഡുമാരായ സ്റ്റീഫൻ, സദാശിവൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം നെറ്റ് ഉപയോഗിച്ച് വയോധികനെ പുറത്തെടുത്തു. അവശനിലയിലായതിനാൽ ഇയാളെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




LATEST NEWS

കാലപ്പഴക്കം ചെന്ന വിമാനങ്ങളുടെ സർവ്വീസുകൾ നിർത്തിവെച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണം - റിയാദ് ഒഐസിസി

ബി. ടാഗ് വിദ്യാഭ്യാസട്രസ്റ്റ് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

വിഴിഞ്ഞം പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ്‌ പ്രവർത്തകർ മാർച്ച് നടത്തി

വെങ്ങാനൂർ - മുള്ളു മുക്ക് റോഡ് തകർന്നു

പൂവാർ ഗ്രാമപഞ്ചായത്തിൽ പച്ചതുരുത്ത്

എസ്എസ്എൽ സി, പ്ലസ്ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷ പ്പെടുത്തി

രാഷ്ട്രീയ ജനതാ ദൾ കാഞ്ഞിരംകുളം പഞ്ചായത്ത്‌ പൊതു സമ്മേളനം

Send your news at contact@newssixnews.com
@ 2025 news six news
powered by linksmedia