സ്മാർട്ട് സിറ്റി: കേരള മുഖ്യമന്ത്രി വാദിക്കുന്നത് ജനവഞ്ചന നടത്തിയ കുത്തക കമ്പനിക്കു വേണ്ടി - രമേശ് ചെന്നിത്തല
11.12.2024
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പ്രശ്നത്തില്‍ മുഖ്യമന്ത്രി വീണ്ടും ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ജനവഞ്ചന നടത്തിയ കുത്തക കമ്പനിക്കു വേണ്ടിയാണ് മുഖ്യമന്ത്രി വാദിക്കുന്നതെന്നും രമേശ് ചെന്നിത്തല.
. സംസ്ഥാന സര്‍ക്കാരും ടീകോമുമായി ഒപ്പു വെച്ച സ്മാര്‍ട്ട് സിറ്റി കരാറിന്റെ സെക്ഷന്‍ 7 സി പ്രകാരം ടീകോം കരാര്‍ ലംഘനം നടത്തുകയാണെങ്കില്‍ അവരുടെ മുഴുവന്‍ ആസ്തികളും പൂര്‍ണമായും പിടിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ട്. ഇതു നില നില്‍ക്കെയാണ് ടീകോമിന് വന്‍തുക നല്‍കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. കേരളത്തിലെ ലക്ഷക്കണക്കിന് ചെറുപ്പക്കാരെ വഞ്ചിച്ച കമ്പനിക്ക് പണം നല്‍കാനുള്ള നീക്കം ജനവിരുദ്ധമാണ്. മുഖ്യമന്ത്രി കഴിഞ്ഞ 13 വർഷത്തിൽ ഒരു റിവ്യു മീറ്റിങ്ങ് വിളിച്ചിട്ടില്ല. സർക്കാർ ഇതുവരെ നടത്തിയ മുഴുവൻ വാദങ്ങളും കുത്തക കമ്പനിയായ ടി കോമിന് വേണ്ടിയുള്ളതാണ്. എഗ്രിമെൻ്റിൽ ടി കോമിന് എതിരായ വ്യവസ്ഥകളുണ്ട് അതിനു നേരെ സർക്കാർ കണ്ണടയ്ക്കുന്നു. കരാറിലെ 7 - 2C പ്രകാരം ടീകോമിന്റെ ആസ്തികളും മുഴുവൻ ഇൻവെസ്റ്റ്മെൻറും ഏറ്റെടുക്കാൻ സർക്കാറിന് അവകാശമുണ്ട്.ഈ കരാർ അവിടെ കിടക്കുമ്പോഴാണ് ഈ കുത്തക കമ്പനിക്ക് അങ്ങോട്ട് പണം കൊടുക്കാം എന്ന് സർക്കാർ വാദിക്കുന്നത്.സർക്കാർ ഇവിടെ തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് ഒപ്പമാണോ അതോ ടീ കോം കമ്പനിക്കൊപ്പം ആണോ എന്നും വാഗ്ദാനം ചെയ്ത 90,000 ജോലികൾ എവിടെ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു