വീട്ടിൽ നിറുത്തി വെച്ചിരുന്ന ബൈക്ക് മോഷണം പോയി
11.12.2024
തിരുവല്ലം. തിരുവല്ലത്ത് വീട്ടിൽ നിറുത്തി വെച്ചിരുന്ന ബൈക്ക് മോഷണം പോയി.തിരുവല്ലം
ജാനകി കല്യാണമണ്ഡപത്തിന് പുറകുവശം മടുത്തു വിളാകം ആനന്ദ് ഭവനിൽ നിന്നാണ് KL-01BS - 5680 എന്ന പൾസർ ബൈക്ക്
മോഷ്ടാവ് കവർന്നത്.പാച്ചല്ലൂർ തോണിക്കടവ് കിടങ്ങിൽ വീട്ടിൽ
മദൻ്റെ ബൈക്ക് ആണ് ഭാര്യ രേഷ്മയുടെ
വസതിയായ തിരുവല്ലത്തുനിന്ന് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കും 12 മണിക്കും ഇടയിലാണ് ബൈക്ക് മോഷണം നടന്നിരിക്കുന്നത്. കവർച്ചയുടെ
സി സി ടി വി ദൃശ്യങ്ങളും മോഷ്ടാവിൻ്റ ചിത്രവും ലഭിച്ചതായും കേസെടുത്ത് അന്വേഷണം ആരംഭിച്ചിതായം തിരുവല്ലം പോലീസ് പറഞ്ഞു.