ക്യാൻസർ, ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
12.12.2024
വിഴിഞ്ഞം :വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യപ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം ലയൺസ് ക്ലബ്ബ്,മുക്കോല കുടുംബാരോഗ്യ കേന്ദ്രം എന്നിവരുടെ സഹകരണത്തോടെ ക്യാൻസർ- ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് നടത്തി.അദാനി ഫൗണ്ടേഷൻ നേതൃത്വം നൽകിയ
ക്യാമ്പിന്റെ ഉദ്ഘാടനം മുക്കോല കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ബിനേഷ് നിർവഹിച്ചു. വിഴിഞ്ഞം ലയൺസ് ക്ലബ്ബ് പ്രസിഡൻറ് സിബി മൈക്കിൾ അധ്യക്ഷത വഹിച്ചു . റീജണൽ ക്യാൻസർ സെൻറർ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം അസോസിയേറ്റീവ് പ്രൊഫസർ ഡോ.ജിജി തോമസ് രോഗ നിർണയ ടെസ്റ്റുകളെ കുറിച്ച് വിശദീകരിച്ചു. വിഴിഞ്ഞം ലയൺസ് ക്ലബ് സെക്രട്ടറി ശോഭന കുമാർ, മുക്കോല കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ്, ടിബി സെന്റർ സീനിയർ ട്രീറ്റ്മെൻറ് സൂപ്പർവൈസർ സുനിൽകുമാർ, അദാനി ഫൗണ്ടേഷൻ ലൈവ് ലി ഹുഡ് കോർഡിനേറ്റർ ജോർജ് സെൻ തുടങ്ങിയവർ പങ്കെടുത്തു.