കിഴക്കേകോട്ടയിൽ അപകടമരണങ്ങൾ തുടർക്കഥ - സി.എം.പി ധർണ്ണ നടത്തി
12.12.2024
തിരുവനന്തപുരം:അപകടമരണങ്ങൾ തുടർക്കഥയായ കിഴക്കേക്കോട്ടയിൽ കാൽ നടക്കാരുടെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.പി ജില്ല കൗൺ സിലിന്റെ ആഭിമുഖ്യത്തിൽ കിഴക്കേക്കോട്ടയിൽ സായാഹ്ന
പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എം.ആർ. മനോജ് അദ്ധ്യക്ഷത വഹിച്ചു. സി.എം.പി സംസ്ഥാന സെക്രട്ടറി എം.പി.സാജു, എക്സിക്യൂട്ടീവ് അംഗം അലക്സ് സാം ക്രിസ്മസ്, കിഴക്കേക്കോട്ട പൗരസമിതി പ്രസിഡൻ്റ്പി. കെ.എസ്.രാജൻ,ഏരിയ സെക്രട്ടറിമാരായ പേയാട്ജ്യോതി, തിരുവല്ലം മോഹനൻ, അരുൾകുമാർ, വിശ്വനാഥൻ,കെ.എസ്.വൈ.എഫ്‌സംസ്ഥാന പ്രസിഡന്റ്റ് കുമാരപുരം ശ്രീകണ്ഠൻ, കെ.എം.എഫ്‌ജില്ല സെക്രട്ടറി ചന്ദ്രവല്ലി തുടങ്ങിയവർ സംസാരിച്ചു.