ബിജെപി പ്രതിഷേധ സമരം സംഘടിപ്പിച്ചു.
12.12.2024
പൂവാർ: ജനങ്ങളെ വഞ്ചിച്ചുകൊണ്ടുള്ള ഇടതുപക്ഷ സർക്കാരിൻ്റെ കറൻ്റ് ചാർജ് വർദ്ധനവിനെതിരെ ബി ജെ പി തിരുപുറം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. പുത്തൻകട ജംഗ്ഷനിൽ നിന്നും ആരംഭിച്ച ജാഥ പഴയകടയിൽ സമാപിച്ചു. ബിജെപി തിരുവനന്തപുരം മേഖല ട്രഷറർ എൻപി ഹരി സമരം ഉത്ഘാടനം ചെയ്തു.ബിജെപി തിരുപുറം പഞ്ചായത്ത് പ്രസിഡൻ്റ് വിഷ്ണു കഞ്ചാംപഴിഞ്ഞി അധ്യക്ഷനായി. നെയ്യാറ്റിൻകര മണ്ഡലം പ്രസിഡൻ്റ് തിരുപുറം ഗോപാലകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം തിരുപുറം ബിജു, പഞ്ചായത്ത് മെമ്പർ ഗിരിജ, പ്രതാപൻ,അനീഷ്, ഷിബു,ബിന്ദു, സാബു,ദീപ ശ്രീനിവാസൻ, ഉദയകുമാർ , അനിൽകുമാർ എന്നിവർ പങ്കെടുത്തു.