രാഷ്ട്രീയ ജനതാ ദൾ കാഞ്ഞിരംകുളം പഞ്ചായത്ത് പൊതു സമ്മേളനം
10.06.2025
വിഴിഞ്ഞം : രാഷ്ട്രീയ ജനതാ
ദൾ കാഞ്ഞിരംകുളം
പഞ്ചായത്ത് പൊതു
സമ്മേളനം സംസ്ഥാന പ്ലാനിങ്
ബോർഡ് മെമ്പറും ആർ. ജെ. ഡി. മുൻ സംസ്ഥാന സെക്രട്ടറി ജനറലുമായ ഡോ:വർഗീസ് ജോർജ് ഉത്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാനും ജില്ലാ
കമ്മിറ്റി അംഗവുമായ കരിച്ചൽ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാഞ്ഞിരംകുളം ജംഗ്ഷനിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പരശുവയ്ക്കൽ
രാജേന്ദ്രൻ, കോവളം ടി. എൻ. സുരേഷ്, മുൻ എം.എൽ.എ അഡ്വ: ജമീലാ പ്രകാശം,തെന്നൂർകോണം ബാബു, വിഴിഞ്ഞം ജയകുമാർ, റൂഫസ് ഡാനിയേൽ, നെല്ലിമൂട്
പ്രഭാകരൻ, വി. സുധാകരൻ, നെല്ലിമൂട് സദാനന്ദൻ തുടങ്ങിയ
വർ സംസാരിച്ചു.കാഞ്ഞിരംകുളം
ഗുരുകുലം കോളേജിൽ നടത്തിയ
പ്രതിനിധി സമ്മേളനം
ആർ. ജെ. ഡി. സംസ്ഥാന സെക്രട്ടറി ജനറൽ ഡോ :എ. നീലലോഹിതദാസ് ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ. സുകുമാരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ആർ. ബാഹുലേയൻ, പി. രാജേശ്വരി, എസ്. സ്വാമിദാസ്, എൻ. ഗോപിനാഥൻ, ജെ.രത്ന ദാസ് എന്നിവർ സംസാരിച്ചു.