എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷ പ്പെടുത്തി
11.06.2025
വിഴിഞ്ഞം: വിഴിഞ്ഞത് നിന്നും നാല് നോട്ടിക്കൽ മൈൽ ഉള്ളിൽ എൻജിൻ തകരാറിലായി നിയന്ത്രണം നഷ്ടപ്പെട്ട് കടലിൽ കുടുങ്ങിയ വള്ളത്തിലെ മൂന്ന് മത്സ്യ ത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷ പ്പെടുത്തി.പൂന്തുറ സ്വദേശികളായ ദേവദാസ് (48), ഫ്രാൻസീസ് (52),സേവ്യർ (55) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വിഴിഞ്ഞം ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടർ എസ് രാജേഷിന്റെ നിർദ്ദേശ പ്രകാരം റെസ്ക്യൂവിനായി മറൈൻ എൻഫോസ്‌മെന്റ് ഓഫീസർ സി.പി.ഒമാരായ അജീഷ് കുമാർ, സുരേഷ് കുമാർ ഗാർഡുമാരായ ഹസ്സൻ കണ്ണ്, മാർട്ടിൻ, ബോട്ട് സ്രാങ്ക് ബിജു ,ഡ്രൈവർ ഉപരാജ് എന്നിവരാണ് രക്ഷാ പ്രവർത്തനത്തനം നടത്തിയത്.വള്ളവും തൊഴിലാളികളെയും സുരക്ഷിതമായി വിഴിഞ്ഞം വാർഫിൽ എത്തിക്കുകയായിരുന്നു.