പൂവാർ ഗ്രാമപഞ്ചായത്തിൽ പച്ചതുരുത്ത്
12.06.2025
പൂവാർ:പൂവാർ ഗ്രാമപഞ്ചായത്ത് പരണിയം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പച്ചത്തുരുത്തിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെ.ലോറൻസ് നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ ലിഷാബോബൻ,ശരത്കുമാർ.കെ,ശ്രീകുമാരി, സുനിലാ ഖാദർ അസിസ്റ്റൻ്റ് സെക്രട്ടറി പ്രീത തൊഴിലുറപ്പ് ഓവർസിയർ ജയൻകുമാർ, ബീന എന്നിവർ പങ്കെടുത്തു.