വെങ്ങാനൂർ - മുള്ളു മുക്ക് റോഡ് തകർന്നു
12.06.2025
വിഴിഞ്ഞം : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ വെങ്ങാനൂർ - മുള്ളു മുക്ക് റോഡ് തകർന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള വാഹന യാത്രയും ദുഷ്കരമായി. വെങ്ങാനൂർ ഗോൾസ് ,വി.പി. എസ് മലങ്കര , ചാവടി നടഗവ : ഹയർ സെക്കൻ്ററി , മുടിപ്പുര നടഎൽ.പിഎന്നീ പ്രധാന സ്കൂളുകളിലേക്ക് നൂറ്കണക്കിന് വിദ്യാർത്ഥികൾ കടന്നുപോകുന്ന റോഡാണിത്. രണ്ട് കിലോമീറ്ററോളം നീളമുള്ള റോഡിൽ കല്ലുകൾ ഇളകി അങ്ങിങ്ങു രൂപപ്പെട്ട കുഴികൾ ഇരുചക്ര വാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും ഏറെ ഭീഷണിയായി. കെ.എസ്.ആർ.ടി.സി ബസ് സർവ്വിസ് വരെയുള്ള റോഡിലെ കുഴികൾ എത്രയും പെട്ടെന്ന് അടച്ച് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ അപകടങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിലേക്കുമുള്ള ഏക റോഡാണിത്.